ജമ്മു: വോട്ട് രേഖപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും യുവാക്കളോട് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ ജി സി മുർമു. തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കുന്നില്ലെങ്കിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം എങ്ങനെ കൊണ്ടുവരാൻ കഴിയുമെന്നും മുര്‍മു ചോദിച്ചു. പത്താം ദേശീയ വോട്ടർ ദിനത്തിൽ ജമ്മുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുര്‍മു.
“നിങ്ങളുടെ വികസനം, ഭാവി എന്നിവ തെരഞ്ഞെടുപ്പിൽ ശരിയായ ആളുകളെ തെരഞ്ഞെടുക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്ഥാപിത നേതാക്കളിൽ വിശ്വാസം അർപ്പിക്കുന്നതിനുപകരം, ഓരോ സംസ്ഥാനത്തിനും അർഹമായ സർക്കാർ ഉണ്ടെന്നും യുവാക്കളോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്നും മുര്‍മു പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) സുരക്ഷിതമാണെന്നും അതിനു തെളിവാണ് ഭരണകക്ഷികൾ പരാജയപ്പെട്ട സമീപകാല സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 25 ന് രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും പോളിംഗ് ഓഫീസുകളിലും ദേശീയ വോട്ടർ ദിനം ആഘോഷിക്കുന്നു.