ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുളള ശനിയാഴ്ച പുരാതന' ദുർഗ നാഗ് ' ക്ഷേത്രം സന്ദർശിച്ചു. ദുർഗാഷ്‌ടമിയോട് അനുബന്ധിച്ചായിരുന്നു സന്ദർശനം. മനുഷ്യരാശിയുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
"ഇത് നമ്മുടെ ഹിന്ദു സഹോദരങ്ങൾക്ക് ഒരു സുപ്രധാന ദിനമാണ്, ഈ ക്ഷേത്രത്തിന് ഒരു പ്രാധാന്യമുണ്ട്. ഇവിടെ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്ന വേളയിൽ ഞാൻ അവർക്ക് ആശംസകൾ അറിയിക്കാനാണ് എത്തിയത്തെന്ന്," ലോക്‌സഭാ അംഗം കൂടിയായ ഫാറൂഖ് അബ്‌ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾ എത്രയും വേഗം വീടുകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.