ETV Bharat / bharat

ഡി.കെ ശിവകുമാറിന് നികുതി വകുപ്പിന്‍റെ സമൻസ് - ബംഗളുരു

നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യനിർവഹണം തടസപെടുത്തിയെന്നാരോപിച്ചാണ് ഡി.കെ ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡി.കെ ശിവകുമാറിന് നികുതി വകുപ്പിന്‍റെ സമൻസ്  IT department summons DK Shivakumar to appear before it today  കർണാടക കോൺഗ്രസ്‌ നേതാവ് ഡി.കെ ശിവകുമാർ  ബംഗളുരു  bangalore
ഡി.കെ ശിവകുമാറിന് നികുതി വകുപ്പിന്‍റെ സമൻസ്
author img

By

Published : Dec 2, 2019, 11:44 AM IST

ബെംഗളുരു: കർണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്‍റെ സമൻസ്. നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യനിർവഹണം തടസപെടുത്തിയെന്നാരോപിച്ചാണ് ഡി.കെ ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇതെല്ലാം രാഷ്‌ട്രീയ പകയുടെ ഭാഗമാണ്. എല്ലാ കേസുകളും തനിക്കെതിരെയാക്കിയത് ബിജെപി പ്രവർത്തകരുടെ സുഹൃത്തുക്കളായ ഉദ്യോഗസ്ഥരാണ്. ഞങ്ങൾ ഇത് രാഷ്‌ട്രീയപരമായി നേരിടും. കേസിൽ താൻ ജയിലിൽ പോകാൻ തയ്യാറാണെന്നും ശിവകുമാർ അറിയിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഡി.കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്‌ നൽകിയ ഹർജി സുപ്രീം കോടതി നവംബർ 15ന് തള്ളിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.