ശ്രീനഗര്‍: ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചതായി ഭീകരസംഘടനയായ ഐഎസ്. ഐഎസിന്‍റെ നിയന്ത്രണത്തിലുള്ള അമാഖ് വാര്‍ത്താ ഏജന്‍സിയാണ് പുതിയ പ്രഖ്യാപനം നടത്തിയതെന്ന് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പ്രവിശ്യ എന്നര്‍ഥം വരുന്ന 'വിലായ ഓഫ് ഹിന്ദ്' എന്നാണ് പ്രവിശ്യക്ക് ഐഎസ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കശ്മീര്‍ കേന്ദ്രീകരിച്ചാണ് പുതിയ പ്രവശ്യ രൂപികരിച്ചതെന്നാണ് ഐഎസ് അവകാശപ്പെടുന്നത്.
ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഐഎസ് രംഗത്തു വന്നിരിക്കുന്നത്. കശ്മീരില്‍ ഷോപിയാന്‍ ജില്ലയിലെ അംഷിപോറില്‍ ഐഎസ് ഇന്ത്യന്‍ സൈനികരെ അക്രമിച്ചുയെന്നും ഐഎസ് അവകാശപ്പെടുന്നു.
ആദ്യഘട്ടത്തില്‍ ഐഎസ് വേരുറപ്പിച്ച ഇറാഖിലും സിറിയയിലും ഖലീഫ ഭരണം അവസാനിപ്പിച്ചതായി ഐഎസ് അറിയിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു പ്രവശ്യ സ്ഥാപിച്ചതായി ഐഎസ് അവകാശപ്പെടുന്നത്.