ETV Bharat / bharat

അഴിമതിക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയാക്കി - inx media

അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്നും ഇന്ദ്രാണി നേരത്തെ സിബിഐയെ  അറിയിച്ചിരുന്നു

ഇന്ദ്രാണി മുഖര്‍ജി
author img

By

Published : Jul 4, 2019, 4:49 PM IST

ന്യൂഡൽഹി: മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തി ചിദംബരവും ഉൾപ്പെട്ട ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയാക്കി. മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡൽഹി കോടതി അംഗീകരിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്നും ഇന്ദ്രാണി അറിയിച്ചതായി സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അടുത്ത വാദം കേൾക്കുന്നത് ജൂലൈ 11ന് ആണ്.

വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപയാണ് കമ്പനിക്ക് സ്വീകരിക്കാവുന്ന പരമാവധി വിദേശ നിക്ഷേപം. എന്നാൽ ഐഎന്‍എക്സ് മീഡിയ ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചിരുന്നു. ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഇന്ദ്രാണിയും ഭർത്താവ് പീറ്ററും ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്ന് ഇന്ദ്രാണി പറഞ്ഞു. കാർത്തിയെയും ഐഎന്‍എക്സ് മീഡിയയേയും ബന്ധിപ്പിക്കുന്ന തെളിവുകൾ കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ നിന്നും സിബിഐ പിടിച്ചെടുത്തിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.