ETV Bharat / bharat

മധ്യപ്രദേശിൽ ഐപിഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ പ്രതി അറസ്റ്റിൽ

പ്രതിക്കെതിരെ നിരവധി കേസുകൾ ഉജ്ജൈനിലെ ചിമാംഗഞ്ച്, മാധവ് നഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ ഐ‌പി‌എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കബളിപ്പിച്ചതായി ആരോപിച്ച് ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

fake ips officer  fake police officer  Indore Police arrest fake IPS officer  Ayush Sharma  മധ്യപ്രദേശിൽ ഐപിഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ പ്രതി അറസ്റ്റിൽ  ആൾമാറാട്ടം  ഐപിഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം
ഐപിഎസ്
author img

By

Published : Sep 17, 2020, 3:12 PM IST

ഇൻഡോർ: വിജയ് നഗറിൽ ഐപിഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയയാളെ ആഡംബര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഉജ്ജൈൻ സ്വദേശി ആയുഷ് ശർമയെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ നിരവധി കേസുകൾ ഉജ്ജൈനിലെ ചിമാംഗഞ്ച്, മാധവ് നഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ ഐ‌പി‌എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കബളിപ്പിച്ചതായി ആരോപിച്ച് ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഐപിഎസ് ആണെന്ന് പറഞ്ഞ് പ്രതി ആഡംബര ഹോട്ടലുകളിൽ താമസിക്കുകയും അധിക സൗകര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. നാലുദിവസം മുമ്പ് ഹോട്ടൽ വോവിൽ മുറി ബുക്ക് ചെയ്ത ഇയാൾ ബില്ലുകൾ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഡിഐജി ഇൻഡോർ വിജയ് നഗർ പൊലീസിനോട് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.