ETV Bharat / bharat

സിംല കരാറിന് ശേഷമുള്ള ഇന്ത്യ- പാക് ബന്ധം; നാൾവഴികൾ

author img

By

Published : Sep 25, 2019, 6:06 PM IST

Updated : Sep 25, 2019, 8:16 PM IST

സിംല കരാറിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു? നിരവധി വർഷങ്ങളായി നടക്കുന്ന സമാധാന സംഭാഷണൾക്കും നയതന്ത്ര ശ്രമങ്ങൾക്കും ശേഷം ഇന്നും കശ്മീർ വിഷയത്തെ ചൊല്ലി പിരിമുറുക്കങ്ങൾ നിലനിൽക്കുന്നു.

Indo-Pak relations

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ഐക്യരാഷ്ട്ര സഭ കശ്മീർ പ്രശ്‌നത്തിൽ കാര്യമായി ഇടപെട്ടില്ല. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം രൂക്ഷമായി തുടർന്നു. സിംല കരാറിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു?

1974ൽ ഇന്ത്യ ആണവപരീക്ഷണം നടത്തുകയും യുഎൻ സുരക്ഷാ സമിതിയുടെ താല്കാലിക അംഗരാജ്യമായി മാറുകയും ചെയ്തു.1989ൽ ജമ്മു കശ്മീരിൽ സായുധ പ്രതിരോധം ആരംഭിച്ചു. പോരാളികൾക്ക് പാകിസ്ഥാൻ ആയുധങ്ങളും പരിശീലനവും നൽകിയതായി ഇന്ത്യ ആരോപിച്ചു. അതേസമയം ധാർമ്മികവും നയതന്ത്രപരവുമായ പിന്തുണ മാത്രമാണ് നൽകിയതെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.

സൈനിക അഭ്യാസങ്ങളെക്കുറിച്ച് മുൻ‌കൂട്ടി അറിയിപ്പ് നൽകുന്നതിനൊപ്പം വ്യോമാതിർത്തി ലംഘനങ്ങൾ തടയുന്നതിനായി 1991ൽ ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പുവച്ചു. 1992ൽ രാസായുധം ഉപയോഗിക്കുന്നത് നിരോധിക്കുന്ന സംയുക്ത പ്രഖ്യാപനത്തിൽ ന്യൂഡൽഹിയിൽ ഒപ്പുവച്ചു. 1996ൽ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ നിയന്ത്രണ രേഖയിൽ കൂടിക്കാഴ്ച നടത്തി.

1998 മെയ് മാസത്തിൽ ആണവപരീക്ഷണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തി.
ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 1999 ഫെബ്രുവരിയിൽ നവാസ് ഷെരീഫിനെ കാണാനായി പാക്കിസ്ഥാനിലേക്ക് ഒരു ബസ് യാത്ര നടത്തി. ഒരു പ്രധാന സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു - ലാഹോർ പ്രഖ്യാപനം.പാക്കിസ്ഥാൻ സൈന്യം ഹിമാലയൻ കൊടുമുടികൾ പിടിച്ചടക്കിയതിനാൽ കാർഗിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യ പിന്നീട് വ്യോമാക്രമണം നടത്തുകയും തങ്ങളുടെ പ്രദേശം തിരിച്ചുപിടിക്കുകയും ചെയ്തു.

രണ്ട് വർഷത്തിന് ശേഷം 2001ൽ ആഗ്രയിൽ നടന്ന ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫും ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും കൂടിക്കാഴ്ച നടത്തി. എന്നാൽ കശ്മീർ വിഷയത്തിൽ ഇരുപക്ഷത്തിനും ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്ന് ഉച്ചകോടി പരാജയപ്പെട്ടു.

2001 ഒക്ടോബറിൽ കലാപകാരികൾ കശ്മീരിലെ നിയമസഭാ കെട്ടിടത്തിൽ നടത്തിയ ആക്രമണത്തില്‍ 38 പേർ കൊല്ലപ്പെട്ടു.
2001ൽ തന്നെ നടന്ന പാർലമെന്‍റ് ആക്രമണത്തിൽ ഇന്ത്യ ജയിഷ് എ മുഹമ്മദ്, ലഷ്കർ ഇ തായിബ എന്നിവയ്ക്ക് മേൽ കുറ്റം ആരോപിച്ചു.

അതേ വർഷം തന്നെ ആയുധധാരികൾ നടത്തിയ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തില്‍ 14 പേർ കൊല്ലപ്പെട്ടു. ഇന്ത്യ തീവ്രവാദ ഗ്രൂപ്പുകളായ എൽ‌ഇടി, ജെ‌എം എന്നിവരെ കുറ്റപ്പെടുത്തുകയും പടിഞ്ഞാറൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് ശേഷം 2002 ഒക്ടോബറിൽ സ്റ്റാൻ‌ഡോഫ് അവസാനിച്ചു.

2003 സെപ്റ്റംബറിൽ നടന്ന യു‌എൻ‌ സുരക്ഷാ സമിതി യോഗത്തിൽ മുഷറഫ് നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും ശത്രുത അവസാനിപ്പിക്കാനുള്ള ധാരണയിലെത്തി.

2004ൽ വാജ്‌പേയും, മുഷറഫും സാർക്ക് ഉച്ചകോടിയിൽ നേരിട്ട് ചർച്ച നടത്തി. അതെ വർഷം സംയുക്ത സംഭാഷണ പ്രക്രിയ ആരംഭിച്ചു.
2004 ജനുവരിയിൽ ഇസ്ലാമാബാദിൽ നടന്ന പന്ത്രണ്ടാമത് സാർക്ക് ഉച്ചകോടിയിൽ വാജ്‌പേയിയും മുഷറഫും നേരിട്ട് ചർച്ച നടത്തി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ വർഷാവസാനം കൂടിക്കാഴ്ച നടത്താൻ തീരുമാനമായി.ഇതോടെ സംയുക്ത സംഭാഷണ പ്രക്രിയയുടെ തുടക്കം കുറിച്ചു. വിവിധ തലങ്ങളിൽ ഉദ്യോഗസ്ഥർ തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. നവംബറിൽ ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് അവിടെ സൈനിക വിന്യാസം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

2006ൽ പ്രസിഡന്‍റ് മുഷറഫും പ്രധാനമന്ത്രി സിങ്ങും ഇന്ത്യ-പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ സംവിധാനം ഏർപ്പെടുത്താൻ സമ്മതിച്ചു.
ഒരു വർഷത്തിന് ശേഷം ഉത്തരേന്ത്യയിൽ സംജൗത എക്സ്പ്രസിന് നേരെ നടന്ന ബോംബാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു.

2008 ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും ആറു പതിറ്റാണ്ടിനിടെ ആദ്യമായി കശ്മീരിലുടനീളം ഒരു വ്യാപാര പാത തുറന്നു.
അതെ വർഷം മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. ഇന്ത്യ ലഷ്കർ ഇ തൊയ്ബക്ക് മേൽ കുറ്റം ആരോപിച്ചു. നവംബറിൽ തോക്കുധാരികൾ മുംബൈയിൽ ആക്രമണം നടത്തിയ ആക്രമണത്തില്‍ 166 പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്കർ ഇ തായിബയെ ഇന്ത്യ കുറ്റപ്പെടുത്തി.

2014ൽ അധികാരത്തിൽ വന്നയുടനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ദില്ലിയിലേക്ക് ക്ഷണിച്ചു. 2015ൽ ഷെരീഫിന്‍റെ ജന്മദിനത്തിനും പേരക്കുട്ടിയുടെ വിവാഹത്തിനും മോദി ലാഹോറിൽ സന്ദർശനം നടത്തി.

2016 ജനുവരിയിൽ പത്താൻ‌കോട്ടിലെ വ്യോമസേനാ താവളത്തിൽ ആറ് ഭീകരർ ചേർന്ന് ഏഴ് സൈനികരെ വധിച്ചു. ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് ബർഹാൻ വാനിയെ ഇന്ത്യൻ സൈനികർ വധിച്ചു. ഇത് കശ്മീരിൽ മാസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും മാരകമായ ഏറ്റുമുട്ടലുകൾക്കും കാരണമായി.
രണ്ടുമാസത്തിനുശേഷം തീവ്രവാദികൾ ഉറിയിലെ ഒരു ഇന്ത്യൻ സൈനിക താവളത്തിലേക്ക് കടന്ന് 18 സൈനികരെ വധിച്ചു.

11 ദിവസത്തിന് ശേഷം നിയന്ത്രണ രേഖയ്ക്ക് കുറുകെ തീവ്രവാദ വിക്ഷേപണ പാഡുകൾ നശിപ്പിക്കുന്നതിനായി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതായി ഇന്ത്യൻ ആർമി അറിയിച്ചു. പുൽവാമയിൽ ഒരു സി‌ആർ‌പി‌എഫ് ബസിന് നേരെ നടന്ന ചാവേർ ആക്രമണത്തെത്തുടർന്ന് 2019 ഫെബ്രുവരിയിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായി. ആക്രമണത്തിൽ നാല്പതിലധികം ജവാൻമാർ രക്തസാക്ഷിത്വം വരിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടർന്ന് പാകിസ്ഥാനിലെ ജെമ്മിന്‍റെ പരിശീലന ക്യാമ്പിൽ വ്യോമസേന വ്യോമാക്രമണം നടത്തി. പാകിസ്ഥാൻ ജെറ്റുകൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. തുടർന്ന് രണ്ട് വ്യോമസേനയും ഡോഗ് ഫൈറ്റിൽ ഏർപ്പെട്ടു.

കുൽഭൂഷൻ ജാദവിന്‍റെ ശിക്ഷ പുനഃപരിശോധിക്കാൻ 2019 ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാനോട് ആവശ്യപ്പെടുകയും കോൺസുലർ പ്രവേശനത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ ഇന്ത്യ നിർത്തലാക്കി. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ചൈനയുടെ പിന്തുണയോടെ കശ്മീർ വിഷയത്തിൽ പാകിസ്ഥാന്‍റെ പ്രത്യേക ആവശ്യത്തെത്തുടർന്ന് യുഎൻ‌ സുരക്ഷാസമിതി ക്ലോസ്ഡ് ഡോർ ചർച്ചകൾ നടത്തി.

Intro:Body:Conclusion:
Last Updated : Sep 25, 2019, 8:16 PM IST

For All Latest Updates

TAGGED:

kashmir
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.