ഷിംല: ജൂലൈ ഒന്നിന് 104 വയസ്സ് തികഞ്ഞ ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗിക്ക് പ്രായം വെറും സംഖ്യ മാത്രമാണ്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താത്ത നേഗി 1951ലെ ഇന്ത്യയുടെ ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ വോട്ടുചെയ്യുന്നു.
ഇതുവരെ എനിക്ക് വലിയ രോഗങ്ങളൊന്നും ബാധിച്ചില്ല എന്നത് എന്‍റെ ഭാഗ്യമാണ്. എനിക്ക് കുടുംബം ശരിയായ പരിചരണം നൽകുന്നു. ഞാൻ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നേരിടുന്നില്ല. ജന്മദിനം ആഘോഷിക്കാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ എന്‍റെ ജീവിതത്തിന്‍റെ 103 വർഷം പൂർത്തിയാക്കി- അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ ഗോപാൽ ചന്ദും കൽപ്പ എസ്ഡിഎം മേജർ അവീന്ദർ കുമാറും നേഗിക്ക് ജന്മദിനാശംസകൾ അറിയിച്ചു.
1951ൽ നടന്ന സ്വതന്ത്ര ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്തവരിൽ ഒരാളാണ് ശ്യാം ശരൺ. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ നിന്ന് വിരമിച്ച സർക്കാർ അധ്യാപകനെ സിസ്റ്റമാറ്റിക് വോട്ടർമാരുടെ വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് പങ്കാളിത്ത (എസ്‌വിഇപി) പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. 2010ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വജ്ര ജൂബിലി ആഘോഷവേളയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ നവീൻ ചൗള അദ്ദേഹത്തെ ആദരിച്ചു.