ന്യൂഡൽഹി: രാജ്യത്ത് പുതുതായി 97,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 46 ലക്ഷം പിന്നിട്ടു. 46,59,985 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും ഇതിൽ 36,24,197 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 9,58,316 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിൽ 1,201 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 77,472 കടന്നു.
മഹാരാഷ്‌ട്രയിൽ നിലവിൽ 2,61,798 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 28,282 കൊവിഡ് മരണവും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേ സമയം ആന്ധ്രാ പ്രദേശിലെ സജീവ കൊവിഡ് രോഗികൾ 97,338 ആണ്. 4,702 കൊവിഡ് മരണവും ആന്ധ്രയിൽ റിപ്പോർട്ട് ചെയ്‌തു. തമിഴ്‌നാട്ടിൽ 48,482 സജീവ കൊവിഡ് രോഗികളും കർണാടകയിൽ 1,01,556 സജീവ കൊവിഡ് രോഗികളുമാണ് നിലവിലുള്ളത്. രാജ്യത്തെ കൊവിഡ് റിക്കവറി റേറ്റ് 77.65 ശതമാനമാണെന്നും സജീവ കൊവിഡ് കേസുകൾ 20.7 ശതമാനമാണെന്നും മന്ത്രാലയം പറഞ്ഞു.