ETV Bharat / bharat

ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചൈന - ജി റോംഗ്

ഇന്ത്യയും ചൈനയും തമ്മില്‍ ഉന്നതതല ചർച്ചകളിലുണ്ടായ സമവായം ഇന്ത്യൻ സൈന്യം ലംഘിച്ചു. പാംഗോങ്ങ് തടാകത്തിന്‍റെ തെക്കേ കരയിലും അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലെ റെക്കിൻ പാസിന് സമീപത്തുമുള്ള നിയന്ത്രണരേഖ ഇന്ത്യൻ സൈന്യം അതിക്രമിച്ചു കയറിയതായി ചൈനീസ് നയതന്ത്രജ്ഞൻ ജി റോംഗ്.

Chinese Embassy  India-China standoff  Pangong Tso Lake  India-China border  LAC  Line of Actual Control  India-China skirmish  India-China relations  ചൈനീസ് സൈന്യം  ഇന്ത്യ-ചൈന  എൽഎഎസി  യഥാർഥ നിയന്ത്രണരേഖ  ജി റോംഗ്  Ji Rong
ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചൈന
author img

By

Published : Sep 1, 2020, 4:35 PM IST

ന്യൂഡൽഹി: ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞൻ ജി റോംഗ്. ഇന്ത്യൻ സൈന്യം ചൈനീസ് ശ്രമത്തെ മുൻ‌കൂട്ടി കാണുകയും അവരുടെ നീക്കം പരാജയപ്പെടുത്തുകയും ചെയ്‌തുവെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഓഗസ്റ്റ് 31ന്, ഇന്ത്യയും ചൈനയും തമ്മിലുള്ള മുമ്പത്തെ ഉന്നതതല ചർച്ചകളിലുണ്ടായ സമവായം ഇന്ത്യൻ സൈന്യം ലംഘിച്ചതായി ചൈനീസ് നയതന്ത്രജ്ഞൻ ജി റോംഗ് ആരോപിച്ചു. പാംഗോങ്ങ് തടാകത്തിന്‍റെ തെക്കേ കരയിലും അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലെ റെക്കിൻ പാസിന് സമീപത്തുമുള്ള നിയന്ത്രണരേഖ അതിക്രമിച്ചു കയറി. ഇത്തരം പ്രകോപനങ്ങൾ വീണ്ടും പിരിമുറുക്കങ്ങൾ സൃഷ്‌ടിച്ചു. ഇന്ത്യയുടെ നീക്കം ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാറുകൾ, പ്രോട്ടോക്കോളുകൾ എന്നിവ ഗുരുതരമായി ലംഘിച്ചു. കൂടാതെ അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തെയും സാരമായി ബാധിച്ചു. സ്ഥിതിഗതികൾ ലഘൂകരിക്കാനും സമാധാനം കൊണ്ടുവരാനും നിശ്ചിത കാലയളവിൽ ഇരുപക്ഷവും നടത്തിയ ശ്രമങ്ങൾക്ക് എതിരായാണ് ഇന്ത്യയുടെ നീക്കങ്ങൾ. ചൈന ഇത് ശക്തമായി എതിർക്കുന്നതായി ജി റോംഗ് പറഞ്ഞു.

ഫിംഗർ മേഖല, ഗൽവാൻ, ഹോട്ട് സ്‌പ്രിംഗ്‌സ്, കോങ്‌റുങ് നള എന്നിവിടങ്ങളിൽ എപ്രിൽ-മെയ്‌ മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. മൂന്ന് മാസത്തിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ലെഫ്‌റ്റനന്‍റ് തല ചർച്ചകൾ അഞ്ച് തവണ നടന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ പക്ഷത്തിന് ചൈന വ്യക്തമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുൻനിര സൈനികരെ കർശനമായി നിയന്ത്രിക്കാനും ഇന്ത്യൻ ഭാഗത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രകോപനപരമായ എല്ലാ നടപടികളും ഉടൻ നിർത്തണം. നിയന്ത്രണരേഖ ലംഘിച്ച സൈനികരെ ഉടൻ പിൻവലിക്കണം. അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ കിഴക്കൻ ലഡാക്കിലെ ഫിംഗർ പ്രദേശത്ത് നിന്ന് സൈന്യങ്ങളെ തുല്യമായി പിരിച്ചുവിടാനുള്ള ചൈനീസ് നിർദേശം ഇന്ത്യ നിരസിച്ചതായും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.