ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ, ലഡാക്കിലെ പാങ്കോങ്‌സോയിൽ ഇന്ത്യൻ സൈന്യം ചൈനീസ് സൈനികനെ നിയന്ത്രണ രേഖ മറകടന്നതിന് പിടികൂടി. കഴിഞ്ഞ വർഷം സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇരുവിഭാഗത്തുനിന്നുമുള്ള സൈനികരെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്നു.
ചൈനീസ് സൈനികൻ നിയന്ത്രണ രേഖ മറികടന്ന സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ കസ്‌റ്റഡിയിലുള്ള സൈനികനെക്കുറിച്ച് ചൈനീസ് സൈന്യത്തെ അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ഇരുവിഭാഗവും തമ്മിൽ ചർച്ച നടന്നു വരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.