ന്യൂഡൽഹി: രാജ്യത്ത് പുതുതായി 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,02,44,853 ആയി. 24 മണിക്കൂറിൽ രാജ്യത്ത് 286 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് 2,62,272 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 98,34,141 പേർ കൊവിഡ് മുക്തരായെന്നും 286 കൊവിഡ് മരണത്തോടെ ആകെ കൊവിഡ് മരണം 1,48,439 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ മാത്രമായി 65,039 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്‌ട്രയിൽ 55,672 പേരും ഡൽഹിയിൽ 6,122 പേരുമാണ് ചികിത്സയിലുള്ളത്. ഡൽഹിയിൽ 10,502 കൊവിഡ് മരണം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 17,09,22,030 കൊവിഡ് പരിശോധന നടത്തിയെന്നും 24 മണിക്കൂറിൽ 11,20,281 കൊവിഡ് പരിശോധന നടത്തിയെന്നും ഐസിഎംആർ അറിയിച്ചു.