ETV Bharat / bharat

ഇന്ത്യൻ അതിർത്തി കടന്ന പാക് പൗരന്മാരെ തിരിച്ചയച്ചു

20 മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന സംഘമാണ് അട്ടാരി-വാഗ അതിർത്തി വഴി നാട്ടിലേക്ക് മടങ്ങിയത്.

India repatriates Pakistani prisoners  including 20 fishermen  പാക് പൗരന്മാരെ തിരിച്ചയച്ചു  ഇന്ത്യൻ അതിർത്തി  ചണ്ഡിഗഡ്
ഇന്ത്യൻ അതിർത്തി കടന്ന പാക് പൗരന്മാരെ തിരിച്ചയച്ചു
author img

By

Published : Nov 24, 2020, 1:53 PM IST

ചണ്ഡിഗഡ്: ഇന്ത്യയിൽ തടവിലായിരുന്ന 25 പാകിസ്ഥാന്‍ തടവുകാരെ മോചിപ്പിച്ചു. 20 മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന സംഘമാണ് അട്ടാരി-വാഗ അതിർത്തി വഴി നാട്ടിലേക്ക് മടങ്ങിയത്. അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി കടന്ന പാക് പൗരന്മാരെ തിരിച്ചയച്ചതായി പ്രോട്ടോക്കോൾ ഓഫീസർ അരുൺപാൽ സിംഗ് പറഞ്ഞു.

നാല് വർഷത്തിന് ശേഷമാണ് താൻ പാകിസ്ഥാനിലേക്ക് മടങ്ങുന്നതെന്നും ഇന്ത്യയിൽ ശേഷിക്കുന്ന മത്സ്യത്തൊഴിലാളികളെ കൂടി മോചിപ്പിക്കാൻ രണ്ട് സർക്കാരുകളോടും അഭ്യർത്ഥിക്കുന്നതായും പാകിസ്ഥാനിലെക്ക് തിരിച്ച് പോയ മത്സ്യത്തൊഴിലാളി പറഞ്ഞു.

അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ കുടുങ്ങിയ 221ഇന്ത്യൻ പൗരന്മാർ തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.