ETV Bharat / bharat

വീണ്ടും മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല: അശോക് ഗഹലോട്ട് - ഇന്ത്യ

മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എന്തും ചെയ്യും. ഭരണം പിടിച്ചെടുക്കുന്നതിനായി പാകിസ്ഥാനുമായി യുദ്ധത്തിനും തയാറാകുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ട്.

അശോക് ഗഹലോട്ട്
author img

By

Published : Mar 20, 2019, 4:52 AM IST

ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് രാജ്യം കാണില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹലോട്ട്. ഇന്ത്യ പിന്നീട് ചൈനയുടേയും, റഷ്യയുടേയും പാതയിലായിരിക്കും പോവുകയെന്നും ഗഹലോട്ട് പറഞ്ഞു. ഇന്ന് രാജ്യവും ജനാധിപത്യവും മോദിക്ക് കീഴില്‍ അപകടാവസ്ഥയിലാണ്. വീണ്ടും അധികാരത്തിലെത്താന്‍ മോദി എന്തും ചെയ്യും. വേണ്ടി വന്നാല്‍ ലക്ഷ്യം നേടാനായി പാകിസ്ഥാനുമായി യുദ്ധത്തിനും മോദി തയാറാകുമെന്നും അദ്ദഹം പറഞ്ഞു.

"മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എന്തും ചെയ്യും. ഭരണം പിടിച്ചെടുക്കുന്നതിനായിപാകിസ്താനുമായി യുദ്ധത്തിനും തയാറാകും. അത് നല്ലതല്ല. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും വിജയിക്കുന്നതിനായി ഏതുവരേ പോകാനും അദ്ദേഹം തയാറാകും. ചുരുക്കത്തില്‍ അമിത് ഷായ്ക്കുപോലും അറിയില്ല മോദിയുടെ മനസില്‍ എന്താണെന്നെന്നും അശോക് ഗഹലോട്ട് പറഞ്ഞു.

മോദി അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നിയമം അനുസരിച്ചായിരിക്കും അധികാരം കൈമാറുകയെന്നും, പ്രധാനമന്ത്രിയേയും രാഷ്ട്രപ്രതിയേയുമെല്ലാം പാര്‍ട്ടിയാകും തീരുമാനിക്കുകയെന്നും അശോക് പറഞ്ഞു.

Intro:Body:

https://www.indiatoday.in/elections/lok-sabha-2019/story/india-may-not-have-elections-if-modi-re-elected-may-go-china-way-ashok-gehlot-1481656-2019-03-19

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.