ETV Bharat / bharat

വിദേശ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ - coronavirus resurgence

ഇന്ത്യയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 8356 ൽ എത്തി. മൊത്തം മരണസംഖ്യ 273 ആണ്

lav agrawal health ministry coronavirous  coronavirus resurgence  വിദേശ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
വിദേശ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
author img

By

Published : Apr 13, 2020, 12:03 AM IST

ന്യൂഡൽഹി: ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ കൊവിഡ് 19 രോഗം വീണ്ടും വരുന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. വീടിനകത്ത് തന്നെ തുടരാനാണ് ചൈനീസ് സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സർക്കാർ ബോധവാന്മാരാണെന്നും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 8356 ൽ എത്തി. മൊത്തം മരണസംഖ്യ 273 ആണ്. ശനിയാഴ്ച 34 പേർ മരിച്ചു. 1,86,906 സാമ്പിളുകൾ പരിശോധിച്ചതിൽ 7,953 എണ്ണം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ഐസി‌എം‌ആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. മനോജ് മുർ‌ഹേക്കർ പറഞ്ഞു.

കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ പരിശോധിച്ചാൽ എല്ലാ ദിവസവും 584 പോസിറ്റീവ് കേസുകൾ വരുന്നുണ്ടെന്ന് ഡോ. മുർഹേക്കർ പറഞ്ഞു. കൊവിഡ് 19 ടെസ്റ്റിങ്ങിനായി 151 സർക്കാര്‍ ലബോറട്ടറികളും 61 സ്വകാര്യ ലബോറട്ടറികളും ഉണ്ട്. ഇന്ത്യയിലുടനീളം 290 ജില്ലകളിൽ പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൊത്തം 835 പോസിറ്റീവ് കൊവിഡ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 1,671 കിടക്കകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 29ന് ഇന്ത്യയിൽ 979 കേസുകൾ രേഖപ്പെടുത്തിയപ്പോൾ കിടക്കകളുടെ ആവശ്യകത 196 ആയിരുന്നു. എന്നാൽ അക്കാലത്ത് ഇന്ത്യയിലുടനീളമുള്ള 163 ആശുപത്രികളിൽ 41,974 കിടക്കകളുണ്ടായിരുന്നുവെന്ന് അഗര്‍വാള്‍ പറഞ്ഞു. ഭുവനേശ്വറിലെ കിംസ് ആശുപത്രിയിൽ 500 കിടക്കകളും കട്ടക്കിലെ അശ്വിനി ആശുപത്രിയിൽ 150 കിടക്കകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ സെവൻ ഹോസ്പിറ്റലിൽ 100 ​​ഐസൊലേഷന്‍ ബെഡ്ഡുകളുണ്ട്. സ്വകാര്യ ആശുപത്രികളും മുന്നോട്ട് വന്നിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റലിൽ 250 കിടക്കകളാണുള്ളത്. അരുണാചൽ പ്രദേശിലെ ഓർഡിനൻസ് ഫാക്ടറി ബോർഡ് (ഒ.എഫ്.ബി) 50 പ്രത്യേക കൂടാരങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ഇലക്ട്രോണിക്സ്, എച്ച്എഎൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും കൊവിഡ് 19 നെതിരെ പോരാടാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യൻ റെയിൽ‌വേ 20,000 ട്രെയിൻ കോച്ചുകളെ ഐസൊലേഷന്‍ വാർഡുകളായി സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.