ന്യൂഡൽഹി: ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഇവിടെ താമസിക്കുന്ന മുസ്ലിം സമുദായക്കാരെ പുതിയ പൗരത്വ നിയമം ബാധിക്കില്ലെന്നും ആരും പരിഭ്രാന്തരാകരുതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ (ഭേദഗതി) നിയമമെന്നും (സിഎഎ) ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് മാത്രമാണ് അവർ ഇന്ത്യയിലെത്തുകയെന്നും അവർക്ക് അവരുടെ രാജ്യങ്ങളിൽ സുഖമാണെങ്കിൽ ഇന്ത്യയിലേക്ക് വരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷനെ അഭിസംബോധന ചെയ്യുകയായിരുന്നു നഖ്‌വി.