മുംബൈ: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി തദ്ദേശീയ കൊവിഡ് 19 ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചു. പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്‌കവറി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകാരവും ലഭിച്ചു.
ഒരു കിറ്റിന് 80,000 രൂപ വില വരും. ഒരു കിറ്റ് ഉപയോഗിച്ച് 100 പേരെ പരിശോധിക്കാൻ സാധിക്കും. ആഴ്‌ചയിൽ ഒന്നര ലക്ഷം വരെ മാസ്‌കുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. കൊവിഡ് പരിശോധനക്ക് 118 ലാബുകൾ രാജ്യത്ത് ലഭ്യമാണെന്ന് ഐസിഎംആർ അറിയിച്ചു.