ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് ശുഭവാര്‍ത്തയുമായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട്. 2024ഓടെ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും കൊവിഡ് മരുന്ന് എത്തിക്കാനാകുമെന്ന് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ല പറഞ്ഞു.
ഓക്‌സ്‌ഫോര്‍ഡ് അസ്‌ട്രാസെനേക കൊവിഡ് മരുന്ന് അവസാന ഘട്ട പരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും 2021 ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തോടെയും കൊവിഡ് മരുന്ന ലഭ്യമാണ്. അന്തിമ ട്രയൽ ഫലങ്ങളും റെഗുലേറ്ററി അംഗീകാരങ്ങളും അനുസരിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾക്ക് പരമാവധി 1,000 രൂപ വരെ വില നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുത്തിവയ്‌പ്പ് രാജ്യത്താകെ പൂര്‍ത്തിയാക്കാൻ രണ്ടോ മൂന്നോ വർഷമെടുക്കുമെന്നും പൂനവല്ല പറഞ്ഞു. കൊവിഡ് മരുന്ന് കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മരുന്ന് സ്വീകരിക്കാൻ ജനങ്ങള്‍ തയാറാകേണ്ടതുണ്ടെന്നും അദര്‍ പൂനവല്ല പറഞ്ഞു.