ETV Bharat / bharat

വെട്ടുകിളി ആക്രമണത്തെ രാജ്യം ശാസ്ത്രീയമായി നേരിട്ടെന്ന് പ്രധാനമന്ത്രി - India controlled spread of locust swarms using modern technologies

പരമ്പരാഗത രീതികളുപയോഗിച്ച് വെട്ടുക്കിളി ആക്രമണം നിയന്ത്രിക്കാൻ പ്രയാസമാണ്. ഇന്ത്യ വെട്ടുകിളികളെ തടയാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയും ശാസ്ത്രീയമായി ഇതിനെ നിയന്ത്രിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു

വെട്ടുകിളി ആക്രമണം ഇന്ത്യ ശാസ്ത്രീയമായി നേരിട്ടെന്ന് പ്രധാനമന്ത്രി  വെട്ടുകിളി ആക്രമണം  PM Modi  India controlled spread of locust swarms using modern technologies  locust swarms
പ്രധാനമന്ത്രി
author img

By

Published : Aug 29, 2020, 4:03 PM IST

ന്യൂഡൽഹി: ഡ്രോൺ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വെട്ടുകിളികളുടെ വ്യാപനം രാജ്യം നിയന്ത്രിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിലൂടെ ത്സാൻസിയിലെ റാണി ലക്ഷ്മി ഭായ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി കോളജ്, അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

30 വർഷത്തിനുശേഷമാണ് ബുന്ദൽഖണ്ഡ് പ്രദേശത്ത് വെട്ടുക്കിളി ആക്രമണം ഉണ്ടാകുന്നത്. വെട്ടുക്കിളി ആക്രമണം പത്തിലധികം സംസ്ഥാനങ്ങളെ ബാധിച്ചു. പരമ്പരാഗത രീതികളുപയോഗിച്ച് വെട്ടുക്കിളി ആക്രമണം നിയന്ത്രിക്കാൻ പ്രയാസമാണ്. ഇന്ത്യ വെട്ടുകിളികളെ തടയാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയും ശാസ്ത്രീയമായി ഇതിനെ നിയന്ത്രിക്കുകയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ അല്ലായിരുന്നെങ്കിൽ ഇത് മാധ്യമങ്ങളിൽ വളരെ ക്രിയാത്മകമായി ചർച്ച ചെയ്യപ്പെടുമായിരുന്നു. ആധുനിക യന്ത്രങ്ങൾ വാങ്ങുകയും ഡ്രോണുകളും ഹെലികോപ്റ്ററുകളും മരുന്നുകൾ തളിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഈ ശ്രമങ്ങളെല്ലാം വഴി കർഷകരെ വലിയ നഷ്ടത്തിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നൽകുന്നത് ഇതിന് പ്രധാനമാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ രണ്ട് കേന്ദ്ര കാർഷിക സർവ്വകലാശാലകൾ കൂടി രാജ്യത്ത് ആരംഭിച്ചു. ഇന്ന് മൂന്ന് കേന്ദ്ര കാർഷിക സർവ്വകലാശാലകൾ രാജ്യത്ത് പ്രവർത്തിക്കുന്നു. ഗരിബ് കല്യാൺ റോസ്‌ഗര്‍ അഭിയാന്‍റെ കീഴിൽ ഉത്തർപ്രദേശിൽ ഇതുവരെ 700 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അതിൽ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുന്ദൽഖണ്ഡ് പ്രതിരോധ ഇടനാഴി പോലുള്ള പദ്ധതികൾ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.