ന്യൂഡല്‍ഹി: അഫ്‌ഗാന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സാലെയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ അപലപിച്ച് ഇന്ത്യ. ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനൊപ്പം നില്‍ക്കുന്നെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ട്വീറ്റ് ചെയ്‌തു.
കാബൂളില്‍ തായ്‌മാനി പ്രദേശത്ത് അമറുള്ള സാലെയുടെ വാഹനവ്യൂഹത്തിന് നേരെ പ്രാദേശിക സമയം 7.30 നാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കുകളില്ലാതെ സാലെ രക്ഷപെട്ടതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചിരുന്നു. ബോംബാക്രമണത്തെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.