പാട്ന: ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 498 കോടി പരസ്യത്തിനായി ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, പ്രിന്‍റ് മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിനാണ് തുക സര്‍ക്കാര്‍ മുടക്കിയത്. വിവരാവകാശ നിയമ പ്രകാരമാണ് ഇതിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പരസ്യത്തിനായി ചെലവഴിച്ച തുകയേക്കാള്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്.
2014-2015 വര്‍ഷങ്ങളില്‍ 83,34,28,851 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത്. 2015 -2016 വര്‍ഷങ്ങളില്‍ 98,42,14,181 രൂപയും ചെലവഴിച്ചു. 2016-2017 വര്‍ഷങ്ങളില്‍ 86,85,20,318 രൂപയും 2017-18 ല്‍ 92,53,17,589 രൂപയുമാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത്. 2018-19 വര്‍ഷത്തില്‍ 1,33,53,18,694 കോടി രൂപയാണ് ചിലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരസ്യത്തിനായി മാധ്യമങ്ങൾക്ക് കോടികള്‍ നല്‍കുന്ന നിതീഷ് കുമാര്‍, സര്‍ക്കാറിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ പരസ്യം നിഷേധിച്ചാണ് നടപടിയെടുക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം ചെയ്യില്ല.