ETV Bharat / bharat

ദേശീയ വിദ്യാഭ്യാസ നയം 2020; ഭാവിയിലേക്ക് മുന്നോട്ട് - വിദ്യാഭ്യാസ നയം 2020

അശോക യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറും ക്രിയേറ്റീവ് റൈറ്റിങ്ങ് വകുപ്പ് തലവനുമാണ് ലേഖകനായ സൈകത് മജുംദാര്‍. നോവലിസ്റ്റും നിരൂപകനുമാണ് ഇദ്ദേഹം. ഇന്ത്യയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം നിരവധി വര്‍ഷം അമേരിക്കയില്‍ അധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. അശോകയില്‍ ചേരുന്നതിനു തൊട്ടു മുന്‍പ് വരെ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്നു.

new education policy  education ppolicy 2020  newdelhi  ദേശീയ വിദ്യാഭ്യാസ നയം 2020  വിദ്യാഭ്യാസ നയം 2020  ന്യൂഡൽഹി
വിദ്യഭ്യാസ നയം 2020; ഭാവിയിലേക്ക് മുന്നോട്ട്
author img

By

Published : Aug 8, 2020, 8:24 PM IST

ദേശീയ വിദ്യാഭ്യാസ നയം 2020 മികച്ച ഒരു അഭിലാഷ പൂര്‍ണമായ രേഖയാണെന്ന് മാത്രമല്ല, അത് തിളക്കത്തോടു കൂടിയുള്ളതും അങ്ങേയറ്റം ശുഭാപ്‌തി വിശ്വാസത്തോടെ ഭാവിയെ നോക്കി കാണുന്നതുമാണ്. പ്രസ്‌തുത നയം തയ്യാറാക്കിയ കമ്മിറ്റിയിലെ ചില അംഗങ്ങളെ കണ്ടു മുട്ടി ആസൂത്രണങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്‌തപ്പോള്‍ ആ രേഖ ഭാവിയിലേക്ക് ഉറ്റുനോക്കുന്നതിനെ കുറിച്ച് എനിക്ക് അത്ഭുതം തോന്നിയില്ല. സ്വാഭാവികവും ഞാൻ പ്രതീക്ഷിച്ചതു പോലെയുള്ളതുമായിരുന്നു അത്. പ്രശസ്‌ത ശാസ്ത്രജ്ഞനായ ഡോക്‌ടര്‍ കെ കസ്തൂരിരംഗന്‍, ബെംഗളുരുവിലെ ഒരു ഉന്നത വിദ്യാഭ്യാസ ഗവേഷണ, നയ കേന്ദ്രത്തിന്‍റെ തലവനായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പശ്ചാത്തലമുള്ള വിദ്യഭ്യാസ വിദഗ്‌ധന്‍ ഡോക്ര്‍‌ട എം കെ ശ്രീധര്‍ മകം എന്നിവരുമായാണ് എനിക്ക് ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിച്ചത്.

ഈ കമ്മിറ്റിയിലെ നവീന ചിന്തകളുടെ ഏറ്റവും മികച്ച പ്രതിനിധിയായി ഒരു പക്ഷെ ഞാന്‍ കാണുന്നത് മഞ്ജുള്‍ ഭാര്‍ഗ്ഗവിനെയാണ്. പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ഈ ഫീല്‍ഡ്‌സ് മെഡല്‍ ജേതാവ് തന്‍റെ ഗണിതശാസ്ത്ര കഴിവുകൾക്കുള്ള കടപ്പാട് മുഴുവനും ഇന്ത്യന്‍ ശാസ്ത്രീയ സംഗീത ശാഖയോടുള്ള തന്‍റെ ഇഷ്ടത്തിന് നൽകുന്ന വ്യക്തിയാണ്.

എന്നാല്‍ ഇന്ത്യയെ പോലുള്ള ഒരു പടുകൂറ്റന്‍ രാജ്യത്തിന്‍റെ ഭാവിയിലേക്ക് കൊണ്ടു പോകുന്ന അഭിലഷണീയമായ ഒരു നയമാണ് ഇത്. അതിനാല്‍ അതിന്‍റെ വിജയം വലിയ തോതില്‍ വിഭവങ്ങള്‍ അനുവദിച്ചു നല്‍കുന്നതിലും ഒട്ടേറെ പേരുടെ സഹകരണത്തിലും ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. എപ്പോഴും ആവര്‍ത്തിച്ചു പറയുന്നതു പോലെ ഒരു നയം എന്നുള്ളത് അതിന്‍റെ നടപ്പാക്കല്‍ പോലെ തന്നെ മികച്ചതാണ്. ഉന്നത വിദ്യഭ്യാസത്തെ സംബന്ധിച്ചാകുമ്പോള്‍ നിരവധി പ്രത്യേകതയുള്ള ഘടകങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയും.

വ്യത്യസ്‌ത പഠന വിഭാഗങ്ങളെ കര്‍ക്കശ്യത്തോടെ വ്യത്യസ്‌തമാക്കി തരം തിരിച്ചു വെച്ചിരിക്കുന്നതിനെ ഈ നയ രേഖ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ പൊതു മേഖലയിലെ സര്‍വകലാശാലകളില്‍ പഠിച്ചിട്ടുള്ള നമ്മെ പോലുള്ളവർക്കും പഠനം തുടർന്നുകൊണ്ടിരിക്കുന്നവർക്കും അനശ്വരതയുടെ മൂശയില്‍ വാര്‍ത്തെടുത്ത പോലെ അനുഭവപ്പെടുന്നവയാണ് കര്‍ക്കശത്തോടെ വേലി കെട്ടി വളച്ചു വെച്ചിരിക്കുന്ന പല പഠന വിഷയങ്ങളും. കല, ശാസ്ത്രം, വാണിജ്യം എന്നിങ്ങനെയുള്ള ഇത്തരം മൂശകളിലിട്ട് വാര്‍ക്കുന്നത് ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ആരംഭിക്കുന്നു. അത് നിങ്ങളുടെ ഭാവി ജീവിതത്തിന്‍റെ സ്വഭാവ വൈശിഷ്ട്യത്തെ നിശ്ചിത രൂപത്തിലാക്കി എടുക്കുമെന്നുള്ള ഭീഷണി ആദ്യമേ ഉയര്‍ത്തുന്നു. അപ്പോള്‍ പിന്നെ ജീവിതത്തിനു നേരെയുള്ള ആ ഭീഷണി പറയാനുമില്ല.

പരീക്ഷ അടിസ്ഥാനമാക്കിയുള്ള ഒരു പാഠ്യ പദ്ധതിയുടെ പാരമ്പര്യമാണ് ഇത് എന്നുള്ളത് വ്യക്തം. അത് നമുക്ക് പകര്‍ന്നു തന്നത് ബ്രിട്ടീഷ് കൊളോണിയല്‍ സര്‍വകലാശാലകളും. അതില്‍ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനാണ് നമുക്ക് ആ പാരമ്പര്യം നല്‍കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ നല്‍കിയ പാരമ്പര്യം തവിട്ട് നിറമുള്ള മനുഷ്യരെ മുഴുവന്‍ മികച്ച ക്ലാര്‍ക്കുകളാക്കാനാണ് ലക്ഷ്യമിട്ടത്. ഇന്നും തരിമ്പു പോലും മാറാതെ കിടക്കുന്ന ഒരു വ്യവസ്ഥ. അതേ സമയം തന്നെ ലോകം 21ആം നൂറ്റാണ്ടിലേക്ക് നീങ്ങി കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ തലമുറയുടെ അറിവ് സ്റ്റാന്‍ഫോര്‍ഡിലെ ലബോറട്ടറികളില്‍ ഗണിത, ശാസ്ത്ര, സംഗീത, സാഹിത്യ സമ്മിശ്രമായ പരീക്ഷണങ്ങളിൽ നിന്നും, അതുപോലെ സിലിക്കണ്‍ വാലിയിലെ നവീന സംസ്‌കാരത്തെ ഉത്തേജിപ്പിക്കുന്ന വകുപ്പുകളിലൂടെയുമാണ് സംഭവിക്കുന്നത്.

പുതിയ നയ രേഖയില്‍ വ്യത്യസ്‌‌തമായ വിഷയങ്ങള്‍ ഒരേ സമയം പഠിക്കുന്ന രീതിയെ കുറിച്ച് പറയുന്നുണ്ട്. ഞാന്‍ അതിനെ വിളിക്കുക വിരുദ്ധ വിഷയങ്ങളുടെ സംയുക്തം എന്നാണ്. കാരണം അതിലുള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍ സാധാരണ ഗതിയില്‍ പരസ്‌പരം ഒത്തു പോകാത്തവയായിരിക്കും. ഈ രീതിയിലേക്ക് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയെ മാറ്റിയെടുക്കുമെന്നുള്ള ഒരു വാഗ്‌ദാനമാണ് ഒടുവില്‍ നമ്മള്‍ക്ക് ലഭിക്കുന്നത്. 21ആം നൂറ്റാണ്ടിലെ നവീനമായ അറിവിന്‍റെ അടിസ്ഥാനത്തിലുള്ള സമ്പദ് വ്യവസ്ഥയിലേക്ക് എത്തി ചേരുവാനുള്ള ഒരു ഉണര്‍ത്തു പാട്ടാണ് അത്.

ഗവേഷണത്തെയും അധ്യാപനത്തെയും ഒന്നിപ്പിക്കുന്ന ഒന്നിലധികം വിഷയങ്ങള്‍ ഒരേ സമയം പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍ എന്ന സങ്കല്‍പത്തെ കമ്മിറ്റി ആഘോഷപൂര്‍വ്വം മുന്നോട്ട് വെക്കുമ്പോള്‍ അത് നമ്മുടെ ചിന്താ ശൈലികള്‍ക്ക് സ്വാഭാവികമായി ഏൽക്കുന്ന പ്രത്യാഘാതമായി മാറുന്നു. വ്യത്യസ്‌ത പഠന ശാഖകളെ കര്‍ക്കശമായി വേര്‍തിരിച്ച് നിര്‍ത്തുക മാത്രമല്ല, ബോധത്തെയും ഗവേഷണത്തെയും വിരുദ്ധ ധ്രുവങ്ങളിലേക്ക് നീക്കുകയും ചെയ്‌തിട്ടുള്ള ഒന്നാണ് 19ആം നൂറ്റാണ്ടിലെ കൊളോണിയല്‍ മാതൃകയില്‍ നിന്നും നമുക്ക് പൈതൃകമായി കിട്ടിയത്. അവിടെ ഗവേഷണത്തിന് മാത്രമായുള്ള സ്ഥാപനങ്ങൾ നടത്തുന്നു. അത് ഏഷ്യയിലെ സമൂഹങ്ങളെ കുറിച്ചുള്ള ഗവേഷണമായാലും ശരി, ശാസ്ത്ര മേഖലകളിലെ സ്‌പെഷ്യലൈസ് ചെയ്‌ത കേന്ദ്രങ്ങളിലായാലും ശരി അധ്യാപനം കോളജുകള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.

അലക്‌സാണ്ടര്‍ വോണ്‍ ഹംബോള്‍ട്ട് രൂപം നല്‍കിയ ജര്‍മ്മന്‍ മാതൃകയില്‍ ഗവേഷണത്തെയും അധ്യാപനത്തെയും ഒരേ വേദിയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു. 20ആം നൂറ്റാണ്ടിലെ കരുത്ത് തുളുമ്പുന്ന അമേരിക്കന്‍ സര്‍വകലാശാലകളെ പ്രചോദിപ്പിച്ചത് ഇതാണ്. വിരലില്‍ എണ്ണാവുന്ന അപവാദങ്ങള്‍ ഒഴിച്ചാല്‍ നമ്മുടെ സര്‍വകലാശാലകളിലെല്ലാം ഈ രീതി ദുഖകരമാം വിധം കാണാന്‍ കഴിയുന്നില്ല. ഈ ആവശ്യത്തോട് വളരെ നന്നായാണ് പുതിയ വിദ്യാഭ്യാസ നയം 2020 പ്രതികരിക്കുന്നത്. വ്യത്യസ്‌ത പഠന വിഭാഗങ്ങളിലെ ഗവേഷണവും അധ്യാപനവും ഒരുമിച്ച് ചേര്‍ക്കണം എന്ന ഏറെ കാലത്തെ വിടവ് നികത്തുവാന്‍ പുതിയ നയം തറപ്പിച്ച് ആവശ്യപ്പെടുന്നു. അതായത് സാഹിത്യാദി മാനവിക വിഷയങ്ങളും ശാസ്ത്രവും സാങ്കേതികവിദ്യയും എഞ്ചിനീയറിങ്ങും ഗണിതശാസ്ത്രവും സ്പെഷ്യലൈസ് ചെയ്യുന്ന സ്‌റ്റെം എന്ന പാഠ്യ വിഷയത്തെയും ഒരുമിച്ച് ചേര്‍ക്കുന്ന ഒരു രീതിയാണ് ഇത്.

വ്യത്യസ്‌ത വിഷയങ്ങളിലെ പഠനവും ഗവേഷണവും ഒരേ വേദിയില്‍ തന്നെ ഒന്നിപ്പിക്കുക എന്നുള്ള ചിന്താധാരയെ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ “പ്രൊഫസര്‍ സ്വഭാവ” മാനസികാവസ്ഥയില്‍ ഒട്ടേറെ അഴിച്ചുപണികള്‍ നടത്തേണ്ടി വരും. ഏറ്റവും ഉന്നതമായ തലത്തിലുള്ള ഗവേഷണത്തെ ഇതിനായി സമൂലമായി മാറ്റി മറിക്കേണ്ടതുണ്ട്. അത് ഭാവിയിലെ അധ്യാപക സമൂഹത്തെ പരിശീലിപ്പിച്ചെടുക്കുകയും ചെയ്യും. വാഗ്‌ദാനം ചെയ്‌തപോലെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിര്‍ദിഷ്‌ട ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ ഈ നിര്‍ണായകമായ ആവശ്യകത പരിഹരിച്ചു കൊള്ളും.

ഈ അഭിലാഷങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് ഗവേഷണ, അധ്യാപന വികസന മേഖലകളില്‍ ഒരുപോലെ വന്‍ തോതില്‍ മുതല്‍ മുടക്ക് നടത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം. പുതിയ വിദ്യാഭ്യാസ നയം ഇക്കാര്യത്തില്‍ നിരാശപ്പെടുത്തുന്നുമില്ല. ഇക്കാര്യം രേഖയില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്തെ വളരെ മോശപ്പെട്ട ഗവേഷണ പരിശീലന സംസ്‌കാരം കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ ആവശ്യമായി വരുന്ന ഒന്നാണെന്ന് മനസ്സിലാവും. “പരിശീലിക്കപ്പെട്ട കഴിവുകേടിന്‍റെ ഉല്‍പന്നമാണ് നമ്മുടെ ഡോക്‌ടറേറ്റ് സംസ്‌കാരം” എന്ന് ഒരിക്കല്‍ ആന്ദ്രെ ബെറ്റിയെല്ലി പറയുകയുണ്ടായി. പക്ഷെ ഒറ്റരാത്രി കൊണ്ട് മാറ്റി മറിക്കാവുന്ന കാര്യമല്ല ഇത്. ഭരണപരമായ മാറ്റവുമായി ബന്ധപ്പെട്ട ഒന്നല്ല ഇത്. ഒരു സംസ്‌കാരത്തെ തന്നെ പുതിയ രൂപത്തിലാക്കി എടുക്കലാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിജയം പ്രവചിക്കുക വളരെ പ്രയാസകരമായ കാര്യമാണ്.

നിര്‍ദിഷ്‌ട ഉന്നത വിദ്യഭ്യാസ മേഖലയിലെ പുതിയ രീതികളുമായി ബന്ധപ്പെട്ട, ഒരുപക്ഷെ ഏറ്റവും അധികം നമ്മെ ആകര്‍ഷിക്കുന്ന ഘടകം വ്യത്യസ്‌ത തലങ്ങളില്‍ പഠനം നിര്‍ത്തി പോകുവാന്‍ അനുവദിക്കുന്ന പുതിയ ബിരുദ കോഴ്‌സുകളാണ്. ആഴവും പരപ്പും ഒരുപോലെ ഉള്ള, നന്നായി മിനുക്കിയെടുത്ത ഒരു ബിരുദ വിദ്യാഭ്യാസം നാല് വര്‍ഷ കാലയളവിലേക്കുള്ളതായിരിക്കണം എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ നയ രേഖയില്‍ അത് യാഥാര്‍ത്ഥ്യവുമാകുന്നു. നാല് വര്‍ഷത്തില്‍ ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, മൂന്ന്-നാല് വര്‍ഷത്തെ ബി എ ഡിഗ്രി എന്നിങ്ങനെയാണ് പുതിയ രീതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഒരർഥത്തില്‍ പറഞ്ഞാല്‍ അല്‍പം അപകട സാധ്യതയുള്ള, എന്നാല്‍ അങ്ങേയറ്റം ആകര്‍ഷകമായ ഒരു സംവിധാനമാണ് വ്യത്യസ്‌ത തലങ്ങളില്‍ പഠനം നിര്‍ത്തി പോകുവാനായി നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തെ കുറിച്ച് ആശങ്കപ്പെടാതിരിക്കാനും കഴിയുകയില്ല ഒരാള്‍ക്ക്. കാരണം കോളജില്‍ ഒരു വര്‍ഷം പഠിച്ചു കഴിഞ്ഞാല്‍ പിന്നീട് ഉള്ള ഘട്ടത്തില്‍ എന്ത് വിദ്യാഭ്യാസമാണ് ഒരാള്‍ തെരഞ്ഞെടുക്കുക എന്നുള്ള ചോദ്യം ഇവിടെയുണ്ട്. നമ്മുടെ കാലഘട്ടത്തിലെ ബി എ/ബി എസ് സി/ബി കോം പാസ്, ഓണേഴ്‌സ്, ഓണേഴ്‌സ് വിഷയമില്ലാതെ ഒരു പാസ് സ്റ്റുഡന്‍ഡ് എന്നിവയ്ക്ക് കോളജുകളില്‍ രണ്ട് വര്‍ഷമാണ് ചെലവഴിക്കേണ്ടത്. അത് ഒരു തരത്തില്‍ അസ്ഥികൂടം പോലുള്ള വിദ്യഭ്യാസമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ പഠനം നിര്‍ത്തി പോകാമെന്നുള്ള പോംവഴി ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് പ്രതീക്ഷിക്കാം. കോളജ് വിദ്യഭ്യാസത്തെ തന്നെ നിസാരവല്‍ക്കരിക്കുന്നതിലേക്ക് അത് നയിക്കാന്‍ ഇടയാക്കും.

ഒടുവില്‍ പറയാനുള്ളത് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുടങ്ങുവാന്‍ പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകള്‍ക്ക് (ഏറ്റവും മികച്ച 100 സര്‍വകലാശാലകളുടെ പട്ടികയില്‍ പെടുന്നവ) പുതിയ നയം അനുവാദം നല്‍കുന്നു എന്നുള്ളതാണ്. ഇത് വളരെ വലിയ ഒരു ചുവട് വെയ്പ്പാണ്. അത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഉദാരവല്‍ക്കരണമായി മാറും. അതിന്‍റെ പ്രത്യാഘാതങ്ങള്‍ നല്ലതായാലും ചീത്തയായാലും ശരി ഇപ്പോള്‍ ഒരു പ്രവചനം നടത്താന്‍ സാധ്യമല്ലാത്ത വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ആഭ്യന്തര മേഖലയെ സംബന്ധിച്ച് അത് എന്തു തന്നെ ആയി ഭവിച്ചാലും ശരി, പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വന്‍ തോതിലുള്ള പ്രാധാന്യമാണ് അതിനുള്ളത് എന്ന് വ്യക്തം. പ്രത്യേകിച്ച് യുഎസിലേയും യുകെയിലേയും സര്‍വകലാശാലകള്‍ നിരവധി പ്രതികൂല സാഹചര്യങ്ങളോട് ഇപ്പോള്‍ മല്ലിട്ടു കൊണ്ടിരിക്കുന്നത്.

സാമ്പത്തിക ദൗര്‍ലഭ്യം, ചുരുങ്ങി കൊണ്ടിരിക്കുന്ന ബജറ്റുകള്‍, വിദ്യാര്‍ഥികള്‍ ചേരുന്നതിലെ കുറവ്, സര്‍ക്കാരിന്‍റെ പ്രതികൂലമായ നയങ്ങള്‍ എന്നിവയൊക്കെ നേരിട്ട് കൊണ്ടിരിക്കുകയാണ്. വരുമാനത്തിന്‍റെ സിംഹഭാഗത്തിനും അന്താരാഷ്ട്ര വിദ്യാർഥികളെ ആശ്രയിച്ചു വരുന്ന ഈ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയെ പോലുള്ള വിശാലമായ വിദ്യാഭ്യാസ വിപണിയില്‍ അന്താരാഷ്ട്ര ക്യാമ്പസുകള്‍ സ്ഥാപിക്കാന്‍ കഴിയുക എന്നുള്ളത് വലിയ മുതല്‍ മുടക്കും സഹകരണങ്ങളും എല്ലാം ആവശ്യമായുള്ള ഒന്നാണ്. അതിലുപരി നിര്‍ണായകമായ കാര്യം ഇത് അവര്‍ക്ക് വരുമാനത്തിന്‍റെ ഒരു പുതിയ ഉറവ തന്നെ തുറന്നു കൊടുക്കുന്നു എന്നതാണ്. സിംഗപ്പൂരിലെ യേല്‍-എന്‍യുഎസ്, മധ്യ പൂര്‍വ്വേഷ്യയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ വിവിധ ക്യാമ്പസുകള്‍ എന്നിവ നിലവില്‍ മികച്ച ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസത്തിന്‍റെ ഉദാരവല്‍ക്കരണത്തെ കുറിച്ച് ഒരു പ്രധാന വാര്‍ത്ത തന്നെ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ നല്‍കി എന്നുള്ളത് അത്ഭുതപ്പെടുത്തുന്നില്ല.

ആഭ്യന്തര മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഏത് തരത്തിലായിരിക്കും ബാധിക്കുക? നമ്മുടെ സ്വന്തം സര്‍വകലാശാലകള്‍ സ്വയം നിലവാരം ഉയര്‍ത്തുന്നതിലേക്ക് അത് നയിക്കുമോ? അനാരോഗ്യകരമായ മത്സരത്തിന്‍റെ ഒരു കാലാവസ്ഥയിലേക്ക് അവയെ ഇത് കൊണ്ടു ചെന്നെത്തിക്കുമോ? അവയിലെ വിദ്യാര്‍ഥികള്‍ വിട്ടൊഴിഞ്ഞു പോകുമോ? ഉന്നത വിദ്യഭ്യാസത്തെ കുറിച്ചുള്ള പൊതു ജനങ്ങളുടെ മനസ്ഥിതിയെ ഇത് മാറ്റി മറിക്കുമോ? ആരെയാണ് ഈ മാറ്റം ബാധിക്കുക? പ്രത്യേകാനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ചെറു ന്യൂനപക്ഷത്തിന് മാത്രമായിരിക്കുമോ ഗുണം? രാജ്യത്തെ വളരെ വലിയ യുവജനസംഖ്യയെ സംബന്ധിച്ചിടത്തോളം മൊത്തത്തില്‍ എന്തായിരിക്കും ഇതു കൊണ്ട് ഗുണമുണ്ടാവുക?

കാലത്തിനു മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുകയുള്ളൂ. ഭാവിയെ മുന്നില്‍ കണ്ടുള്ള ഒരു നിലപാട് അഭിലാഷപൂര്‍ണമാകാതെ തരമില്ല. പക്ഷെ അത് വിലയേറിയതുമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.