ETV Bharat / bharat

പാക് ഹെലികോപ്‌ടര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തു; പിഴവ് സമ്മതിച്ച് വ്യോമസേന

author img

By

Published : Oct 4, 2019, 2:16 PM IST

ഹെലികോപ്‌ടര്‍ തകര്‍ത്ത സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് വ്യോമസേന മേധാവി അറയിച്ചു.

വ്യോമസേന

ന്യൂഡല്‍ഹി: ശ്രീനഗറില്‍ ഇന്ത്യന്‍ ഹെലികോപ്‌ടര്‍ തകര്‍ന്നത് അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനാലെന്ന് സമ്മതിച്ച് വ്യോമസേന. പാകിസ്ഥാന്‍റെ ഹെലികോപ്‌ടര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തത്. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകുമെന്നും വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു. തെറ്റിനെ അംഗീകരിക്കുന്നതായും ഇത്തരം പിഴവുകൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും വ്യോമസേന അറിയിച്ചു. പാകിസ്ഥാന്‍റെ ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കും. സൗദിയില്‍ നടന്നത് പോലുള്ള ഡ്രോൺ ആക്രമണം തടയാൻ നടപടികളെടുക്കുമെന്നും വ്യോമസേന മേധാവി പറഞ്ഞു.

ഫെബ്രുവരി ഇരുപത്തിയേഴിനാണ് ശ്രീനഗറില്‍ വച്ച് ഹെലികോപ്‌ടര്‍ തകര്‍ത്തത്. ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി 5 ഹെലികോപ്ടറാണ് ഇന്ത്യയുടെ തന്നെ മിസൈല്‍ തട്ടി തകര്‍ന്ന് വീണത്. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ വേളയില്‍ ആയിരുന്നു സംഭവം. അപകടത്തില്‍ ആറ് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായെന്നും പിഴവ് വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊണ്ടെന്നും വ്യോമസേനാ മേധാവി അറിയിച്ചു.

Intro:Body:

IAF Chief on Mi-17 chopper crash in Srinagar on Feb 27: Court of Inquiry completed & it was our mistake as our missile had hit our own chopper. We will take action against two officers. We accept this was our big mistake and we will ensure such mistakes are not repeated in future

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.