ETV Bharat / bharat

ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചെതെന്ന് അധികൃതർ; ഭാര്യ ഹൈക്കോടതിയെ സമീപിച്ചു - ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചെതെന്ന് അധികൃതർ

ഹൈദരാബാദ് സ്വദേശിനി അലമ്പള്ളി മാധവിയാണ് തന്‍റെ ഭർത്താവിനെ സംബന്ധിക്കുന്ന വിവരങ്ങൾ വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

Virus death  Habeas corpus  Gandhi hospita;  K.T. Rama Rao  COVID-19  ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചെതെന്ന് അധികൃതർ  ഹേബിയസ് കോർപ്പസ്
കൊവിഡ്
author img

By

Published : Jun 5, 2020, 11:15 AM IST

ഹൈദരാബാദ്: സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ കാണാനില്ലെന്ന് ആരോപിച്ച് സ്ത്രീ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഹൈദരാബാദ് സ്വദേശിനി അലമ്പള്ളി മാധവിയാണ് തന്‍റെ ഭർത്താവിനെ സംബന്ധിക്കുന്ന വിവരങ്ങൾ വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

മാധവിയെയും ഭർത്താവ് മധുസൂദനേയും കൊവിഡ് ചികിത്സയ്ക്കായി ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ഭേദമായ മാധവിയെ മെയ് 16ന് ഗാന്ധി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം മെയ് 1ന് കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം സ്വീകരിക്കാൻ കുടുംബത്തിൽ നിന്ന് ആരും എത്താതിരുന്ന സാഹചര്യത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) അന്ത്യകർമങ്ങൾ നടത്തിയതായും അധികൃതർ പറഞ്ഞു.

അതെസമയം, ഭർത്താവ് കൊവിഡ് മൂലമാണ് മരിച്ചതെങ്കിൽ അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കാതിരുന്നതിന്‍റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് മരിച്ചിട്ടില്ലെന്നും ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ ഗാന്ധി ആശുപത്രിയിൽ നിന്ന് കാണാതായതാണെന്നും ആരോപിച്ച് ഇവർ മന്ത്രി കെ.ടി. രാമ റാവുവിന് ട്വീറ്ററിൽ കുറിപ്പയച്ചു. മരണത്തിന്‍റെയും ശവസംസ്കാരത്തിന്‍റെയും തെളിവ് നൽകണമെന്നാണ് മാധവിയുടെ ആവശ്യം. ഹർജിയിൽ വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.