ചെന്നൈ: മന്ത്രവാദിയുടെ നിർദേശപ്രകാരം 13 വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദിയും സഹായിയും അറസ്റ്റിൽ. പിതാവ് ദുർമന്ത്രവാദത്തിനിടെ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊന്നാൽ താൻ ധനികനാകുമെന്നും അയാൾ ഒരു ആൺകുഞ്ഞിന്‍റെ അച്ഛൻ ആകുമെന്നും വിശ്വസിച്ചാണ് മകളെ കൊന്നത്.
മകൾ മരിച്ച ശേഷം തന്‍റെ മകളെ ആരോ ലൈംഗികമായി പീഡിപ്പിച്ചു കൊന്നുവെന്ന് പനീർസെൽവം പരാതി നൽകിയിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.