ETV Bharat / bharat

അടൽ ടണൽ വഴി ബസ് സർവീസ് ആരംഭിച്ചു - അടൽ ടണൽ വഴി ബസ് സർവീസ് ആരംഭിച്ചു

രാവിലെ ആറ് മണിക്ക് കീലോങ്ങിൽ നിന്ന് ആരംഭിക്കുന്ന ബസ് രാവിലെ 10ന് കുള്ളുവിലെത്തുമെന്ന് എച്ച്ആർടിസി കിലോംഗ് ഡിപ്പോയിലെ ആർ. എം. മംഗൽ ചന്ദ് പറഞ്ഞു. ബസ് കുളുവില്‍ നിന്ന് വൈകുന്നേരം നാല് മണിക്ക് തിരികെ പുറപ്പെടും.

Lahaul-Kullu bus service  Atal Tunnel  Himachal Road Transport Corporation  new bus service  Lahaul-Kullu bus service via Atal tunnel c  അടൽ ടണൽ വഴി ബസ് സർവീസ് ആരംഭിച്ചു  അടൽ ടണൽ
അടൽ ടണൽ
author img

By

Published : Oct 16, 2020, 6:56 PM IST

ഡെറാഡൂൺ: ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) കീലോംഗ് ഡിപ്പോയിൽ നിന്ന് വെള്ളിയാഴ്ച ലാഹോൾ-കുളു റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ചു. പ്രദേശവാസികളുടെയും വിനോദ സഞ്ചാരികളുടെയും ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമായിരുന്നു പുതിയ റൂട്ട്. രാവിലെ ആറ് മണിക്ക് കീലോങ്ങിൽ നിന്ന് ആരംഭിക്കുന്ന ബസ് രാവിലെ 10ന് കുള്ളുവിലെത്തുമെന്ന് എച്ച്ആർടിസി കിലോംഗ് ഡിപ്പോയിലെ ആർ. എം. മംഗൽ ചന്ദ് പറഞ്ഞു. ബസ് കുളുവിൽ നിന്ന് വൈകുന്നേരം നാല് മണിക്ക് തിരികെ പുറപ്പെടും.

വോൾവോയും സ്കാനിയയും തുടങ്ങിയ മൾട്ടി-ആക്‌സിൽ ബസുകൾക്ക് ലാഹോൾ-സ്പിതി ആസ്ഥാനത്ത് എത്താൻ കഴിയും. നേരത്തെ, എച്ച്ആർ‌ടി‌സിയും ചില സ്വകാര്യ ഓപ്പറേറ്റർമാരും റോഹ്താംഗ് പാസ് വഴി ഈ റോഡിൽ ബസ് സർവീസ് ആരംഭിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. റോഹ്താങ് പാസ് വഴിയുള്ള റൂട്ടിൽ ഇടുങ്ങിയ വളവുകളും, കുത്തനെയുള്ള റോഡുകളും വലിയ ബസുകൾ റൂട്ടിലേക്ക് പോകുന്നതിന് തടസ്സം സൃഷ്ടിച്ചു.

പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നത് മനാലിയും കീലോംഗും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കുകയും യാത്രക്കാരുടെ സമയം ലാഭിക്കുകയും ചെയ്യും. അംഗീകാരം ലഭിച്ചാൽ ഈ ബസ് കീലോങ്ങിനും മനാലിക്കും ഇടയിൽ ദിവസത്തിൽ രണ്ടുതവണ സർവീസ് നടത്തുമെന്ന് ചന്ദ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.