ETV Bharat / bharat

നിലയില്ലാ കയത്തിലായ രാജ്യത്തെ മുങ്ങി താഴുന്നതില്‍ നിന്ന് എങ്ങനെ രക്ഷിക്കും?

24 മണിക്കൂറിനുള്ളില്‍ പെയ്‌തിറങ്ങിയ 200 എംഎം മഴ കഴിഞ്ഞ 15 വര്‍ഷത്തിലെ ഏറ്റവും വലിയ മഴ നിരക്കാണ്.

ന്യൂഡൽഹി  മഴ  പ്രളയം  വെള്ളപ്പൊക്കം  പ്രകൃതി ദുരന്തങ്ങൾ  വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍  flood  climate change  newsdelhi  flooding  How to save our cities from flooding
നിലയില്ലാ കയത്തിലായ രാജ്യത്തെ മുങ്ങി താഴുന്നതില്‍ നിന്ന് എങ്ങനെ രക്ഷിക്കും?
author img

By

Published : Aug 17, 2020, 8:18 PM IST

പ്രകൃതി ദുരന്തങ്ങള്‍ രാജ്യത്ത് പിടി മുറുക്കുകയാണ്. കനത്ത മഴയില്‍ എല്ലാ സംസ്ഥാനങ്ങളും ദുരന്തങ്ങളെ അഭിമുഖീകരിക്കുകയാണ്. വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി മാറുകയും അതിനനുസൃതമായ ആസൂത്രണങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടിയിരിക്കുകയും വേണം.

രാജ്യത്തെ ഒരു വശത്ത് നിന്നും കൊവിഡ് മഹാമാരി ആക്രമിക്കുമ്പോള്‍ മറുവശത്ത് പ്രകൃതി ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. അസം, മഹാരാഷ്ട്ര, കേരളം, ഡല്‍ഹി തുടങ്ങിയ ഒട്ടനവധി പ്രദേശങ്ങളെ കനത്ത മഴ വെള്ളപ്പൊക്കത്തിലാക്കിയിരിക്കുന്നു. കഴിഞ്ഞ മാസം പെയ്‌ത കനത്ത മഴ അസമില്‍ ദുരന്തങ്ങള്‍ വാരി വിതറി. ഈ മാസം ആദ്യ ആഴ്‌ച രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലുണ്ടായ കനത്ത മഴ അവിടുത്തെ താഴ്ന്ന പ്രദേശങ്ങളെ മുഴുവന്‍ വെള്ളത്തിനടിയിലാക്കുകയും ഗതാഗതം ഉള്‍പ്പെടെയുള്ള പൗര ജീവിതത്തെ തന്നെ നിശ്ചലമാക്കുകയും ചെയ്‌തു. 24 മണിക്കൂറിനുള്ളില്‍ ഇവിടെ പെയ്‌തിറങ്ങിയ 200 എംഎം മഴ കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും വലിയ മഴ നിരക്കാണ്.

കേരളത്തിലെ ഇടുക്കി ജില്ലയില്‍ ഉണ്ടായ മഴയും അതേ തുടര്‍ന്നുണ്ടായ വന്‍ മലയിടിച്ചിലും 58 പേരാണ് മരിച്ചത്. തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മേല്‍ മണ്ണും ചളിയും വന്ന് വീഴുകയായിരുന്നു. കാലവര്‍ഷത്തില്‍ രാജ്യത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ ജീവനും സ്വത്തിനും കനത്ത നാശ നഷ്‌ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും വെള്ളപ്പൊക്കവും അതുണ്ടാക്കുന്ന ദുരന്തങ്ങളും തടയുന്നതിനായി മുന്‍ കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നത് ഉല്‍കണ്‌ഠാ ജനകമാണ്.

വാര്‍ഷിക ചടങ്ങു പോലെ

മുന്‍ കാലങ്ങളില്‍ വെള്ളപ്പൊക്ക ദുരന്ത മാനേജ്‌മെന്‍റിന്‍റെ ശ്രദ്ധ മുഴുവന്‍ ഊന്നല്‍ കൊടുത്തിരുന്നത് ഗ്രാമങ്ങളിലായിരുന്നു. പുഴകള്‍ കര കവിഞ്ഞൊഴുകുന്നതു മൂലം ഉണ്ടാകുന്ന നാശ നഷ്ടങ്ങളുടെ രീതികള്‍ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ് പട്ടണങ്ങളിലെയും നഗരങ്ങളിലെയും അവസ്ഥ. അതിവേഗം നഗര വല്‍ക്കരണം നടന്നു വരുന്നതിനാല്‍ കൃത്യമായ ആസൂത്രണത്തിന്‍റെ കുറവു മൂലവും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലവും മഴവെള്ളം സ്വാഭാവികമായി ഒഴുകി പോകുന്ന വഴികള്‍ എല്ലാം തടസപ്പെടുകയും മഴവെള്ള കൊയ്‌ത്ത് വിഭവങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇക്കാരണത്താലൊക്കെ എപ്പോഴൊക്കെ കനത്ത മഴയോ മേഘ വിസ്‌ഫോടനങ്ങളോ ഉണ്ടാകുന്നുവോ അപ്പോഴൊക്കെ വെള്ളപ്പൊക്കത്തിന്‍റെ ശക്തി എട്ട് മടങ്ങായി വര്‍ധിക്കുകയും അത് വെള്ളമുയരുന്നതിന്‍റെ തോത് ആറു മടങ്ങാക്കി വര്‍ധിപ്പിക്കുകയും നിരവധി ദിവസങ്ങളോളം താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയും ചെയ്യുന്നു. ഈയിടെ മുംബൈയിലും കേരളത്തിലും ഡല്‍ഹിയിലും ഉണ്ടായ വെള്ളപ്പൊക്കങ്ങള്‍ക്കെല്ലാം കാരണമിതാണ്.

നഗരങ്ങളില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടാന്‍ കാരണമാക്കുമെന്ന ഉല്‍കണ്ഠയാണ് ഇപ്പോഴുള്ളത്. ഈയിടെ അസമില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ തോതില്‍ ആശുപത്രി മാലിന്യങ്ങള്‍ ഒഴുകി പോകാനും കൊവിഡ് കേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട പിപിഇ കിറ്റുകളും മാലിന്യങ്ങളും അവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതും വെള്ളം പൊങ്ങിയ മേഖലകളിലെ ആളുകളില്‍ വലിയ ഉല്‍കണ്ഠയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള അഴുക്കുചാല്‍ സംവിധാനവും അവ അതിമോശമാം വിധം പരിപാലിക്കുന്നതുമാണ് മഹാനഗരങ്ങളിലും മറ്റു നഗരങ്ങളിലും എല്ലാം വെള്ളപ്പൊക്കമുണ്ടാകുന്നതിന്‍റെ മുഖ്യ കാരണം.

അഴുക്കു ചാല്‍ പൈപ്പുകളില്‍ നിന്നും ചളി നീക്കാത്തതും അവയില്‍ മാലിന്യങ്ങളും പാഴ്‌വസ്‌തുക്കളും അടിഞ്ഞു കൂടുന്നതും ചെറിയ മഴ പെയ്‌താല്‍ പോലും റോഡുകളില്‍ കനത്ത തോതില്‍ വെള്ളം പൊങ്ങുന്നതിനു കാരണമാകുന്നു. നിയമ വിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നതിനുള്ള മറ്റൊരു മുഖ്യ കാരണം. മഴവെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള ഒരു പ്രധാന തടസമായി മാറുകയാണ് രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും എല്ലാം കണ്ടു വരുന്ന ഇത്തരം നിര്‍മാണങ്ങള്‍.

അനധികൃതമായ നിര്‍മാണങ്ങള്‍, നഗരങ്ങളിലെ കുളങ്ങളും മറ്റ് ജലാശയങ്ങളും കൈയ്യേറുന്നതും ഫലപ്രദമല്ലാത്ത അഴുക്കുചാല്‍ സംവിധാനങ്ങളുമൊക്കെയാണ് അതിവേഗം നഗരവല്‍ക്കരണം നടക്കുന്നതിന്‍റെ പ്രതികൂല ഫലങ്ങള്‍. ഇവ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷവും ഒഴിവാക്കാനാവാത്ത ശത്രുവായി മാറി കഴിഞ്ഞ വെള്ളപ്പൊക്ക ഭീഷണി തടയുന്നതിനായി അഴുക്കുചാലുകളും മഴവെള്ളം ഒഴുകി പോകാനുള്ള കനാലുകളുമൊക്കെ കൈയ്യേറ്റം ചെയ്യപ്പെടുന്നത് തടഞ്ഞേ മതിയാകൂ. എല്ലാ വര്‍ഷവും കാലവര്‍ഷം ആരംഭിക്കുന്നതിന് ഏറെ മുന്‍പ് തന്നെ അഴുക്കുചാല്‍ കനാലുകള്‍ ചളി വാരി വൃത്തിയാക്കിയും ആധുനിക സാങ്കേതിക വിദ്യകളിലൂടെ ശുചിയാക്കിയും അവയുടെ ഒഴുക്ക് തടസ്സപ്പെടുന്നത് ഒഴിവാക്കണം.

മാലിന്യത്തിന്‍റെ ഒഴുക്ക് മെച്ചപ്പെടുത്തണം

ഉപഗ്രഹ ഡാറ്റകളിലൂടെ ഓരോ കാലവര്‍ഷ സമയത്തും ഒഴുകി പോകുന്ന പ്രളയ ജലത്തിന്‍റെ അളവ് കണക്കാക്കി എടുത്തു കൊണ്ട് വെള്ളപ്പൊക്കത്തിന്‍റെ ആധിക്യത്തെ നിയന്ത്രിക്കാവുന്നതാണ്. മലിന ജല സംവിധാനത്തിനു മേലും മഴവെള്ളം ഒഴുകി പോകുവാനുള്ള സംവിധാനത്തിനു മേലും പ്രളയ ജലം സൃഷ്ടിക്കുന്ന പ്രഭാവത്തെ വിലയിരുത്തുവാനും ഇതിലൂടെ സാധിക്കും. മഴവെള്ളം ഭൂമിയിലേക്ക് സംഭരിച്ചു ശേഖരിക്കുന്നു എന്ന് ഉറപ്പു വരുത്താതെ നടത്തുന്ന ഒരു ശ്രമങ്ങളും വിജയിക്കുവാന്‍ പോകുന്നില്ല.

ഓരോ തുള്ളി മഴവെള്ളവും നമുക്ക് സംഭരിച്ചു കൊണ്ട് ഭൂമിയിലേക്ക് അരിച്ച് ഇറക്കി വിട്ടാല്‍ വെള്ളപ്പൊക്കം തടയാമെന്ന് മാത്രമല്ല ഭൂഗര്‍ഭ ജല തോത് വര്‍ധിപ്പിക്കുകയും ചെയ്യാം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഓരോ വര്‍ഷവും വെള്ളപ്പൊക്കത്തിന്‍റെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അത് നിയന്ത്രിക്കുവാനുള്ള ഫലപ്രദമായ ഒരു ആസൂത്രിത പദ്ധതി നടപ്പിലാക്കുവാന്‍ നമുക്ക് കഴിയുന്നില്ല. ആയിരകണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമ്പന്നമായിരുന്ന ഹാരപ്പന്‍ സംസ്‌കാരത്തിന്‍റെ കാലഘട്ടത്തില്‍ നടപ്പിലാക്കിയിരുന്ന ആസൂത്രിത മലിന ജല സംവിധാനത്തില്‍ നിന്നുള്ള ഒട്ടേറെ പാഠങ്ങള്‍ നമുക്ക് പഠിക്കുവാനുണ്ട്.

ലോകത്തെ മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്ന മികച്ച പ്രക്രിയകളും പ്രവര്‍ത്തനങ്ങളും നമ്മുടെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മലിന ജലവും പ്രളയ ജലവും കൈകാര്യം ചെയ്യുവാനായി സ്വീകരിക്കുകയും ഫലപ്രദമായി നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഓരോ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ജനസംഖ്യ, ഭൂപ്രകൃതി സാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടു വേണം മലിന ജല, പ്രളയ ജല മാനേജ്‌മെന്‍റ് ആസൂത്രണങ്ങള്‍ നടപ്പിലാക്കുവാൻ. ഇതിനു പുറമെ കുളങ്ങളും മറ്റ് ജലാശയങ്ങളും കൈയ്യേറുന്നതും ഭൂമി യാതൊരു തത്വദീക്ഷയുമില്ലാതെ കുഴിക്കുന്നതും തടഞ്ഞേ മതിയാകൂ. എന്നാല്‍ മാത്രമേ നഗരങ്ങളിലും പട്ടണങ്ങളിലും വെള്ളപ്പൊക്കം തടയുവാനും ജനങ്ങള്‍ക്ക് സുഖകരമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുവാനും കഴിയുകയുള്ളു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.