മേടം
കഴിവുകളെ പൂർണമായി പ്രകടിപ്പിക്കാൻ ചിലപ്പോഴെല്ലാം മനപ്രയാസം അനുഭവിക്കേണ്ടി വരുമെങ്കിലും ഇത് വളരെ നല്ല കാര്യമാണ്. ജോലിയിൽ നിങ്ങളുടെ സഹപ്രവർത്തകരെ കടത്തിവെട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും. എങ്കിലും വിചാരിക്കുന്ന തരത്തിൽ ഫലമുണ്ടാകണമെന്നില്ല. കാര്യങ്ങൾ ഭംഗിയായി നടക്കുന്നതിന് സമയം വേണ്ടിവരുമെന്നതിനാൽ കുറച്ചുകൂടി ക്ഷമാപൂർവം കാര്യങ്ങൾ മനസിലാക്കി ചെയ്യാൻ ശ്രമിക്കുക.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_medam_0401newsroom_1578097036_910_0601newsroom_1578274229_437_1903newsroom_1584572752_216.jpg)
ഇടവം
ഇന്നത്തെ നിങ്ങളുടെ ഉദ്യമം നേട്ടങ്ങളെ കുറിച്ച് പദ്ധതി തയ്യാറാക്കുന്നതിലും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ വിജയത്തിൽ സന്തോഷിക്കുന്നതിലുമായിരിക്കും. ജോലിയിലായാലും വ്യവസായത്തിലായാലും നിങ്ങളുടെ ചിന്തകൾ ചടുലമായിരിക്കും. മാത്രമല്ല നിങ്ങളുടെ ഏത് പദ്ധതികളും ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ കൂടിയായിരിക്കും.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_idavam_0401newsroom_1578097036_533_0601newsroom_1578274229_288_1903newsroom_1584572752_90.jpg)
മിഥുനം
മറ്റുള്ളവർ നൽകുന്ന പ്രചോദനത്തിനെ അടിസ്ഥാനമായിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസം. കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോട് കരുതലോടെ പെരുമാറുന്നത് വഴി സ്നേഹവും അംഗീകാരവും നേടാനാകും.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_midhunam_0401newsroom_1578097036_914_0601newsroom_1578274229_1054_1903newsroom_1584572752_288.jpg)
കര്‍ക്കിടകം
അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ പെരുമാറ്റത്തിൽ ആകൃഷ്‌ടരാകും. അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും അവരോടൊപ്പം വളരെ മികച്ചൊരു വൈകുന്നേരം ചിലവഴിക്കുകയും ചെയ്യും. വളരെക്കാലം നീണ്ടുനിൽക്കുന്ന സ്നേഹവും ഹൃദ്യവുമായ ബന്ധങ്ങൾ ഉടലെടുക്കും.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_karkkidakam_0401newsroom_1578097036_94_0601newsroom_1578274229_1022_1903newsroom_1584572752_297.jpg)
ചിങ്ങം
വളരെ തിരക്കുള്ള പരിപാടികളും അൽപം സമ്മർദങ്ങളുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങൾ നിങ്ങളുടെ മാനസികവും ശാരീരികവുമായ നന്മ നിലനിർത്തണം. പ്രധാന മീറ്റിങ്ങുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും ദിവസത്തിന്‍റെ അവസാനം ജോലിഭാരം കൂടുതലായി അനുഭവപ്പെടാം. ഏതെങ്കിലും വിധത്തിൽ സന്തോഷിക്കാനോ വിശ്രമിക്കാനോ ശ്രമിക്കുന്നത് നല്ലതാണ്.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_chingam_0401newsroom_1578097036_466_0601newsroom_1578274229_948_1903newsroom_1584572752_496.jpg)
കന്നി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‌ച വരുത്തരുത്. പഴയ അനുഭവങ്ങൾ വേദനിപ്പിച്ചേക്കാമെങ്കിലും ഇന്നത്തെ ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പത് സമൃദ്ധിയുടേതുമായിരിക്കും. മാനസിക ആരോഗ്യത്തിനായി ഇന്ന് നിങ്ങൾ കുറേക്കൂടി സമയം വിനോദത്തിനായി കണ്ടെത്തണം.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_kanni_0401newsroom_1578097036_934_0601newsroom_1578274229_77_1903newsroom_1584572752_104.jpg)
തുലാം
സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇതൊരു മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളെ തിരിച്ചറിയപ്പെടാനും പ്രശംസനീയമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കാനും സാധ്യതയുണ്ട്. അമിതമായി സംസാരിക്കുന്നതിന് പകരം ചുറ്റുപാടുകൾ നിരീക്ഷിച്ച് പെരുമാറാൻ ശ്രമിക്കുക. നിങ്ങളുടെ മാനേജർമാർ നിങ്ങളെ വിശ്വസിക്കാനും പ്രത്യേക കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനും ആഗ്രഹിക്കുന്നു.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_thulam_0401newsroom_1578097036_250_0601newsroom_1578274229_1037_1903newsroom_1584572752_90.jpg)
വൃശ്ചികം
വ്യവസായ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഇത് നല്ല സമയമാണ്. നിങ്ങളുടെ പുതിയ ഉൽപന്നം അവതരിപ്പിച്ചുകൊണ്ട് എതിരാളികളെ ഞെട്ടിക്കാനുള്ള അവസരങ്ങൾ ലഭിക്കും. എന്നാൽ, നക്ഷത്രങ്ങൾ പൂർണമായും നിങ്ങൾക്ക് അനുകൂലമല്ലാത്തതിനാൽ ചില തടസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വേണ്ടത്ര സമയമെടുത്ത്, മികച്ച രീതിയിലുള്ള അവതരണം കാഴ്‌ചവക്കാൻ ശ്രമിക്കുക.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_vrishchikam_0401newsroom_1578097036_903_0601newsroom_1578274229_137_1903newsroom_1584572752_998.jpg)
ധനു
സ്വയം ധ്യാനത്തിൽ മുഴുകി നിങ്ങളിന്ന് സമാധാനം കണ്ടെത്തും. ഇന്ന് നിങ്ങൾ വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഇത്തരത്തിൽ പെരുമാറാൻ മറ്റുള്ളവർക്ക് നിർദേശം നൽകുകയും ചെയ്യും.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_dhanu_0401newsroom_1578097036_746_0601newsroom_1578274229_891_1903newsroom_1584572752_171.jpg)
മകരം
നിങ്ങളുടെ അസ്വാഭാവികമായ ബുദ്ധിവൈഭവം അത്ര നല്ല ഫലങ്ങൾ നൽകണമെന്നില്ല. നിങ്ങളുടെ വിലയേറിയ മാർഗനിർദേശം കൊണ്ട് അടുത്ത സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അവരുടെ ഉദ്യോഗത്തിൽ പുരോഗതി കൈവരിക്കാൻ സാഹചര്യമുണ്ടാകും. ധാരാളം പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാലും ആകുലപ്പെടേണ്ടതില്ല.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_makaram_0401newsroom_1578097036_598_0601newsroom_1578274229_1017_1903newsroom_1584572752_1085.jpg)
കുംഭം
അപ്രതീക്ഷിതവും അതിശയകരവുമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയേറെയുള്ള ദിവസം. നഷ്‌ടപ്പെട്ട വിജയം, പണം, സ്നേഹം എന്നിവ തിരികെ വേണമെന്ന് ആഗ്രഹിക്കും. ദിവസത്തിന്‍റെ അവസാനം നിങ്ങൾ വായന, ഗവേഷണം, ചർച്ച തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കും.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_kumbham_0401newsroom_1578097036_247_0601newsroom_1578274229_202_1903newsroom_1584572752_325.jpg)
മീനം
അയൽക്കാരുമായി നല്ല ബന്ധം കൊണ്ടുപോകാൻ സാധിക്കും. മതപരമായ ലിഖിതങ്ങൾ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കും. മതപരമായി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തും.
![horoscope നിങ്ങളുടെ ഇന്ന് ജ്യോതിഷം ഇന്ന് ഇന്ന് ദിവസഫലം ദിവസഫലം മലയാളം ജ്യോതിഷം മലയാളം മലയാളം രാശിഫലം today jyothisham jyothisham malayalam horoscope malayalam](https://etvbharatimages.akamaized.net/etvbharat/prod-images/5545352_meenam_0401newsroom_1578097036_1081_0601newsroom_1578274229_342_1903newsroom_1584572752_557.jpg)