ചിങ്ങം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ സന്തോഷമുള്ളവരായിരിക്കും. തിരക്കുകൾ വിട്ട് പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസ യാത്ര ഗുണം ചെയ്യും. നിങ്ങളുടെ സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തിക നിലയിലും ഇന്ന് നേട്ടമുണ്ടാകും.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_chingam_0401newsroom_1578097036_466_0601newsroom_1578274229_948_0403newsroom_1583275288_856.jpg)
കന്നി
ഗുണകരവും സൗഹൃദപരവുമായ ദിനമാണ് ഇന്ന്. ഈ ദിവസം ആരംഭിച്ച പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴില്‍, ധന ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_kanni_0401newsroom_1578097036_934_0601newsroom_1578274229_77_0403newsroom_1583275288_395.jpg)
തുലാം
ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ദിവസം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീർഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_thulam_0401newsroom_1578097036_250_0601newsroom_1578274229_1037_0403newsroom_1583275288_315.jpg)
വൃശ്ചികം
പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടോ? എങ്കില്‍ നക്ഷത്രങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ദുരീകരിക്കുക.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_vrishchikam_0401newsroom_1578097036_903_0601newsroom_1578274229_137_0403newsroom_1583275288_189.jpg)
ധനു
സന്തോഷമുള്ള ദിനം. നിങ്ങളില്‍ പലര്‍ക്കും ജീവിതത്തിന്‍റെ ലക്ഷ്യം വിനോദമാണ്. പല വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം നിങ്ങളെ സന്തുഷ്‌ടനാക്കും. തൊഴില്‍ രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസ വേള നിങ്ങളുടെ ഉന്മേഷവും ഊർജവും വർധിപ്പിക്കും. ബ്ലോഗിങ്ങില്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_dhanu_0401newsroom_1578097036_746_0601newsroom_1578274229_891_0403newsroom_1583275288_763.jpg)
മകരം
ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു തികഞ്ഞ ചിത്രം പോലെയാണ്. ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാർഥികള്‍ എന്നിവർക്ക് ചിലപ്പോള്‍ ജീവിതം എത്ര സുഖപ്രദവും ആശ്വാസകരവും ആണെന്ന് നിങ്ങള്‍ക്കെല്ലാം ഇന്ന് ബോധ്യപ്പെടും. സാമ്പത്തിക കാര്യമായാലും കുടുംബജീവിതമായാലും തൊഴില്‍ ജീവിതമായാലും ഉദ്യോഗസ്ഥമേധാവികളില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള പ്രതിസന്ധികൾ മറികടക്കും. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_makaram_0401newsroom_1578097036_598_0601newsroom_1578274229_1017_0403newsroom_1583275288_655.jpg)
കുംഭം
ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവും നുതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായി നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ ഇന്ന് വ്യാപൃതനാകും. ചിന്തകള്‍ വാക്കുകളില്‍ കുറിച്ചിടുന്നതും സൃഷ്‌ടിപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നത് ആവര്‍ത്തന വിരസമായ ജീവിതക്രമത്തില്‍ നിന്ന് മോചനം നല്‍കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവെക്കുക. ദഹനക്കേടിന്‍റേയും വായുകോപത്തിന്‍റേയും പ്രശ്‌നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_kumbham_0401newsroom_1578097036_247_0601newsroom_1578274229_202_0403newsroom_1583275288_30.jpg)
മീനം
ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായുള്ള ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നം സാഹചര്യങ്ങൾ വഷളാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്‌ടം വന്നുചേരാനുള്ള സാധ്യതയുണ്ട്.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_meenam_0401newsroom_1578097036_1081_0601newsroom_1578274229_342_0403newsroom_1583275288_310.jpg)
മേടം
പരിമിതമായ ഫലങ്ങൾക്ക് സാധ്യത. ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് നല്ല ദിവസം. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്. മൗലികതയില്‍ ഉറച്ച് നിന്ന് ലളിത്യം നിലനിര്‍ത്തുക. ഓഫീസില്‍ കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്ന് സമചിത്തത കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകൾക്ക് ഏറെ സാധ്യത.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_medam_0401newsroom_1578097036_910_0601newsroom_1578274229_437_0403newsroom_1583275288_1028.jpg)
ഇടവം
നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കനുകൂലമല്ല. ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ കഴിയില്ല, അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നഷ്‌ടമായേക്കാം. ഇവിടെ നിങ്ങള്‍ തളരരുത്, നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവര്‍ത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലായിരിക്കും.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_idavam_0401newsroom_1578097036_533_0601newsroom_1578274229_288_0403newsroom_1583275288_59.jpg)
മിഥുനം
ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും പ്രകാശപൂര്‍ണവും മനോഹരവുമായിരിക്കും. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്‌തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാൻ സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യകരമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_midhunam_0401newsroom_1578097036_914_0601newsroom_1578274229_1054_0403newsroom_1583275288_177.jpg)
കർക്കിടകം
അശയക്കുഴപ്പവും പ്രതിസന്ധിയും ഉണ്ടാകും. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവെക്കുക. ചില ചതിക്കുഴികള്‍ വന്നുപെടുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സല്‍പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.
![horoscope horoscope today നിങ്ങളുടെ ഇന്ന് etvbharat horoscope ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/5545352_karkkidakam_0401newsroom_1578097036_94_0601newsroom_1578274229_1022_0403newsroom_1583275288_832.jpg)