ലഖ്‌നൗ: ലഖ്‌നൗ: ലോകമെന്നും കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ നവജാത ശിശുവിന് 'കൊറോണ' എന്ന് പേര് നല്‍കിയിരിക്കുകയാണ് ബല്ലിലയിലെ ഹോം ഗാര്‍ഡ്. ബില്‍ത്താര റോഡ് ഹോം ഗാര്‍ഡ് റിയാസുദ്ദീന്‍ ആണ് മകന് വ്യത്യസ്തമായ പേര് നല്‍കിയത്. കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് മകന് ഈ പേരിട്ടതെന്ന് റിയാസുദ്ദീൻ പറഞ്ഞു.
ലോകം മുഴുവൻ കൊറോണ വൈറസ് ഭീഷണിയെ നേരിടുകയാണ്. എന്‍റെ മകന് കൊറോണ എന്ന് പേരിടുന്നത് രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാനും ജാഗ്രത പാലിക്കാനുമുള്ള സന്ദേശം ജനങ്ങൾക്ക് നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.