ETV Bharat / bharat

50,000 കടന്ന് കര്‍ണാടകയിലെ കൊവിഡ് കേസുകള്‍

4,169 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 51422 ആയി.

Karnataka Covid-19 Update 16/07/2020  positive cases in Karnataka  Bengaluru records 2344 cases  കര്‍ണാടകയിലെ കൊവിഡ് കേസുകള്‍  ബെംഗളൂരു
50,000 കടന്ന് കര്‍ണാടകയിലെ കൊവിഡ് കേസുകള്‍
author img

By

Published : Jul 16, 2020, 10:38 PM IST

ബെംഗളൂരു: കര്‍ണാടകയിൽ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. വ്യാഴാഴ്ച 4,169 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 51422 ആയി. 104 കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 1,032 ആയി. 1263 പേരെ സംസ്ഥാനത്ത് നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 19,729 ആയി. സംസ്ഥാനത്ത് 30,665 സജീവ കേസുകളാണ് നിലവില്‍ ഉള്ളത്. 2344 പുതിയ കൊവിഡ് കേസുകളാണ് ബെംഗളൂരുവില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 70 കൊവിഡ് മരണമാണ് ബെംഗളൂരുവിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.