മുംബൈ: ലോക് ഡൗണിനിടെ മഹാരാഷ്‌ട്രയിൽ അനധികൃത മദ്യവിൽപ്പന വർധിക്കുന്നു. മാർച്ച് 24 നും ഏപ്രിൽ 10 നും ഇടയിൽ അനധികൃത മദ്യ ഉൽപ്പാദനം, മദ്യവിൽപ്പന എന്നീ കുറ്റങ്ങൾക്ക് 2,281 കേസുകൾ രജിസ്റ്റർ ചെയ്‌തു. 892 പേരെ അറസ്റ്റ് ചെയ്‌തു. 5.5 കോടി രൂപയുടെ മദ്യവും, 107 വാഹനങ്ങളും എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.
മഹാരാഷ്‌ട്ര സർക്കാർ ഓൺലൈൻ മദ്യവിൽപ്പനക്ക് അനുവാദം നൽകിയിട്ടില്ലെന്നും അത്തരത്തിലുള്ള വ്യാജവാർത്തകളിൽ ജനങ്ങൾ കുടുങ്ങരുതെന്നും സംസ്ഥാന എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ വഴി മദ്യം വീട്ടിലെത്തിക്കുമെന്നുള്ള വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെതുടന്നാണ് അധികാരികൾ അറിയിപ്പ് നൽകിയത്.