ETV Bharat / bharat

കൊവിഡ് രോഗികളെ ചികിത്സിക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ല; പ്രതിഷേധിച്ച് നഴ്സുമാർ - നഴ്സുമാർ പ്രതിഷേധിച്ചു

കൊവിഡ് 19 രോഗികൾക്ക് ചികിത്സ നൽകിയാൽ തങ്ങൾ രോഗബാധിതരാകുമെന്ന ആശങ്ക നഴ്സുമാർ പ്രകടിപ്പിച്ചു

Health workers  Protest  Kolkata  West Bengal  COVID 19  Novel Coronavirus  PPE  കൊൽക്കത്ത  കൊവിഡ് രോഗികൾ  നഴ്സുമാർ പ്രതിഷേധിച്ചു  അടിസ്ഥാന സൗകര്യങ്ങളില്ല
കൊവിഡ് രോഗികളെ ചികിത്സിക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ല;നഴ്സുമാരുചെ പ്രതിഷേധം
author img

By

Published : Apr 4, 2020, 10:19 AM IST

കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ഒരു കൂട്ടം നഴ്സുമാരും ആരോഗ്യപ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഴ്സുമാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ സൂപ്രണ്ടിന്റെ മുറി ഉപരോധിച്ചു. കൊവിഡ് 19 രോഗികൾക്ക് ചികിത്സ നൽകിയാൽ തങ്ങൾ രോഗബാധിതരാകുമെന്ന് പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രിയിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ഇല്ലെന്നും ഇവർ ആരോപിച്ചു.

പുതിയ ആശുപത്രി കെട്ടിടത്തിലെ കൊവിഡ് 19 ഐസൊലേഷൻ വാർഡിലേക്ക് റോസ്റ്റർ പ്രകാരം നഴ്‌സുമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതുമൂലം മറ്റ് രോഗികൾക്കും രോഗം പടരാൻ ഇടയുണ്ടെന്ന് നഴ്‌സുമാർ പറഞ്ഞു. എന്നാൽ പ്രകടനം നടത്തിയ നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും പ്രതിഷേധം പിന്നീട് പിൻവലിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.