ജയ്പൂർ: രാജസ്ഥാൻ സ്പീക്കർക്കും ആറ് ബഹുജൻ സമാജ് പാർട്ടി എംഎൽഎമാർക്കും വ്യാഴാഴ്ച രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ് അയച്ചു. എംഎൽഎമാരെ രാജസ്ഥാനിലെ ഭരണകക്ഷിയുമായി ലയിപ്പിക്കുന്നതിനെതിരെ ബിഎസ്‌പി സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി നോട്ടീസ്. ഓഗസ്റ്റ് 11 നകം മറുപടി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സന്ദീപ് യാദവ്, വാജിബ് അലി, ദീപ്ചന്ദ് ഖേരിയ, ലഖാൻ മീന, ജോഗേന്ദ്ര അവാന, രാജേന്ദ്ര ഗുഡ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഇവർ 2019 സെപ്റ്റംബറിൽ കോൺഗ്രസിൽ ചേർന്നു. ഇത് നിയമ ലംഘനമാണെന്ന് ബിജെപി എംഎൽഎ മദൻ ദിലാവർ സ്പീക്കറോട് പരാതിപ്പെട്ടിരുന്നു. എന്നാൽ സ്പീക്കർ സി. പി. ജോഷി പരാതി നിരസിച്ചു. ഇതേതുടർന്നാണ് ദിലാവർ ഹൈക്കോടതിയെ സമീപിച്ചത്. ലയനത്തിനെതിരെ ബിഎസ്‌പിയും ഹർജി നൽകിയിട്ടുണ്ട്.