ന്യൂഡല്‍ഹി: ജാഗ്രതാ നിര്‍ദേശം ലംഘിച്ച് നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയ കേസിന്‍റെ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ് കണ്ഡല്‍വി ഡല്‍ഹി ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. നേരത്തെ ക്രൈം ബ്രാഞ്ച് അയച്ച രണ്ട് നോട്ടീസിനും മറുപടി നല്‍കിയിരുന്നതായും സാദ് പൊലീസിനയച്ച കത്തില്‍ പറഞ്ഞു.
മാര്‍ച്ച് 31നാണ് ഇദ്ദേഹം ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റും മൗലാന സാദ് കണ്ഡല്‍വിക്കെതിരെ കേസെടുത്തിട്ടുണ്ട്. ജമാഅത്ത് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.