ETV Bharat / bharat

ഹത്രാസ് പെൺകുട്ടിയ്ക്ക് ലഭിക്കേണ്ടത് നീതിയെന്ന് പ്രിയങ്കാ ഗാന്ധി - Priyanka Gandhi

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.

ഹത്രാസ് പെൺകുട്ടിയ്ക്ക് ലഭിക്കേണ്ടത് നീതിയെന്ന് പ്രിയങ്കാ ഗാന്ധി  പ്രിയങ്കാ ഗാന്ധി  ഹത്രാസ് പെൺകുട്ടി  Hathras victim deserves justice, not slander: Priyanka Gandhi  Priyanka Gandhi  Hathras victim deserves justice
പ്രിയങ്കാ ഗാന്ധി
author img

By

Published : Oct 8, 2020, 3:43 PM IST

ന്യൂഡൽഹി: ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. പെൺകുട്ടിക്കെതിരെ കള്ളകഥകൾ യുപി സർക്കാർ പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഹാത്രാസിൽ നിന്നുള്ള 19കാരിയായ ദലിത് യുവതിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് ഡൽഹി ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരിക്കുകയുമായിരുന്നു.

രാത്രിയിൽ കുടുംബത്തെ പോലും കാണിക്കാതെ പൊലീസ് മൃതദേഹം സംസ്‌കരിച്ചതും രാജ്യത്തുടനീളം പ്രതിഷേധം സൃഷ്ടിച്ചു. എന്നാൽ ശവസംസ്കാരത്തിന് കുടുംബത്തിന്‍റെ സമ്മതമുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു. യുപി സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിനിടെയാണ് സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.