ETV Bharat / bharat

ഹരിയാനയില്‍ വിചിത്ര കാരണം പറഞ്ഞ് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി - ഡപ്യൂട്ടി കമ്മിഷണര്‍ അശോക് ശര്‍മ

ചണ്ഡീഗഢ് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സഹോദരിമാര്‍ രംഗത്ത്.

Sisters refused passports  Minister Anil Vij  Ambala  passport  പാസ്‌പോര്‍ട്ട്  ഡപ്യൂട്ടി കമ്മിഷണര്‍ അശോക് ശര്‍മ  അമ്പാല സ്വദേശി
നേപ്പാളിയെ പോലെയാണെന്ന് ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി
author img

By

Published : Jan 2, 2020, 10:45 AM IST

ചണ്ഡീഗഢ്: കാണാന്‍ നേപ്പാളികളെ പോലയാണെന്ന കാരണം പറഞ്ഞ് പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന പരാതിയുമായി സഹോദരിമാര്‍. ഹരിയാനയിലെ അമ്പാല സ്വദേശികളായ സന്തോഷ്, ഹെന്ന എന്നീ പെണ്‍കുട്ടികളാണ് ചണ്ഡീഗഢ് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നേപ്പാളികളാണെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തങ്ങളോട് പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടികൾ ആരോപിച്ചു. ഇതിനെതിരെ മന്ത്രിയെ സമീപിച്ചതിന് ശേഷമാണ് പാസ്‌പോര്‍ട്ട് നടപടികൾ ആരംഭിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഉടന്‍ തന്നെ പെണ്‍കുട്ടികൾക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍ അശോക് ശര്‍മ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.