ETV Bharat / bharat

ഹരിയാന ആർക്കും ഭരിക്കാം; തീരുമാനിക്കുന്നത് ജെജെപി - ഹരിയാന തെരഞ്ഞെടുപ്പ്

39 സീറ്റുകളി എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ 33 സീറ്റുകളില്‍ യുപിഎ ലീഡ് ചെയ്യുകയാണ്. 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക്  ജനതാ പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സോണിയ ഗാന്ധി ഭൂപീന്ദർ സിങ് ഹൂഡയ്‌ക്ക് നല്‍കി. മറുഭാഗത്ത് ജെജെപിയെ കൂട്ടുപിടിക്കാൻ ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിക്കാൻ ശിരോമണി അകാലിദൾ നേതാക്കളെ രംഗത്തിറക്കിറക്കിയിരിക്കുകയാണ് ബിജെപി

ഹരിയാനയില്‍ ഇഞ്ചോടിഞ്ച്; കറുത്ത കുതിരകളായി ജെജെപി: കൂടെകൂട്ടാന്‍ കോണ്‍ഗ്രസും ബിജെപിയും
author img

By

Published : Oct 24, 2019, 4:17 PM IST

ന്യൂഡല്‍ഹി: "നിയമസഭയുടെ വാതില്‍ തുറക്കാനുള്ള താക്കോല്‍ ജനനായക് ജനതാ പാര്‍ട്ടിയുടെ കയ്യിലാണ്" നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിനിറങ്ങിയ പാര്‍ട്ടിയുടെ നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ഹരിയാനയില്‍ തെളിഞ്ഞു വരുകയാണ്. 90 സീറ്റുകളുള്ള നിയസഭയില്‍ ഇതുവരെ ആര്‍ക്കും വ്യക്‌തമായി ഭൂരിപക്ഷം നേടാനായിട്ടില്ല. 39 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ 33 സീറ്റുകളില്‍ യുപിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നിര്‍ണായകമാകുന്നത് 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജനനായക് ജനതാ പാര്‍ട്ടിയുടെ നിലപാടാണ്. ഏഴ് സ്വതന്ത്രന്‍മാരും, ഒരു അകാലിദള്‍ സ്ഥാനാര്‍ഥിയും, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയും ബിജെപി പ്രതീക്ഷകളെ തല്ലിക്കെടുത്തി ലീഡ് ചെയ്യുകയാണ്.

സാഹചര്യം വ്യക്‌തമായതോടെ ബി.ജെ.പിയുടെയും, കോണ്‍ഗ്രസിന്‍റെയും ദേശീയ നേതൃത്വം ഹരിയാനയില്‍ ഇടപെട്ടിട്ടുണ്ട്. ഹരിയാനയിലെ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കാന്‍ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ഫോണിൽ ബന്ധപ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഹൂഡയ്‌ക്ക് നല്‍കി. അതിനിടെ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ കുമാരി സെൽജ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായും കൂടികാഴ്‌ച നടത്തിയിട്ടുണ്ട്. സ്വതന്ത്രന്‍മാരെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഭൂപീന്ദർ സിങ് ഹൂഡ അറിയിച്ചു. മറുഭാഗത്ത് ബി.ജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ജെജെപിയെ കൂട്ടുപിടിക്കാൻ ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിക്കാൻ ശിരോമണി അകാലിദൾ നേതാക്കളെ രംഗത്തിറക്കിറക്കിയിരിക്കുകയാണ് ബിജെപി. തൂക്കുസഭയാണെങ്കില്‍ 'കര്‍ണാടക സ്‌റ്റെല്‍' രാഷ്‌ട്രീയത്തിന് ഹരിയാനയും വേദിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനുമപ്പുറം മുന്‍പ് പലയിടത്തും ഉണ്ടായതുപോലെ ഒരു അമിത് ഷാ മാജിക് ഹരിയാനയില്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.

Intro:Body:

Haryana election

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.