ഫരീദാബാദ്: ഹരിയാനയിൽ കോൺഗ്രസ് നേതാവ് വികാസ് ചൗധരി(38)യെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. രാവിലെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. ഫരീദബാദിലെ ജിമ്മിൽ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു വെടിയേറ്റത്. സംഘം വികാസ് ചൗധരിയുടെ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. അടുത്തിടെയാണ് ചൗധരി ഐഎൻഎൽഡിയിൽ നിന്നും കോൺഗ്രസിൽ ചേർന്നത്. സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അശോക് തൻവാർ അപലപിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഹരിയാനയിലെ ക്രമസമാധാന നില തകരാറിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - hariyana
രാവിലെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്
ഫരീദാബാദ്: ഹരിയാനയിൽ കോൺഗ്രസ് നേതാവ് വികാസ് ചൗധരി(38)യെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. രാവിലെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. ഫരീദബാദിലെ ജിമ്മിൽ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു വെടിയേറ്റത്. സംഘം വികാസ് ചൗധരിയുടെ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. അടുത്തിടെയാണ് ചൗധരി ഐഎൻഎൽഡിയിൽ നിന്നും കോൺഗ്രസിൽ ചേർന്നത്. സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അശോക് തൻവാർ അപലപിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഹരിയാനയിലെ ക്രമസമാധാന നില തകരാറിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.ndtv.com/india-news/haryana-congress-leader-vikas-chaudhary-shot-at-in-faridabad-near-delhi-2059972?pfrom=home-topscroll
Conclusion: