ETV Bharat / bharat

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പിനടിച്ച സംഭവം, ബിജെപി വനിതാ നേതാവിനെതിരെ കേസ്

author img

By

Published : Jun 6, 2020, 10:12 PM IST

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പടെയുളള കുറ്റങ്ങള്‍ ചുമത്തിയാണ് ബിജെപി നേതാവ് സൊനാലി ഫൊഗട്ടിനെതിരെ കേസെടുത്തത്

hariyana
hariyana

ചണ്ഡീഗഢ്: മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പിനടിച്ച ബിജെപി നേതാവ് സൊനാലി ഫൊഗട്ടിനെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പടെയുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മാര്‍ക്കറ്റിനെ കുറിച്ച് കര്‍ഷകര്‍ നല്‍കിയ പരാതിയെ കുറിച്ച് ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയില്‍ പ്രകോപിതയായാണ് സൊനാലി ഉദ്യോഗസ്ഥനെ പലതവണ ചെരുപ്പ് കൊണ്ട് അടിച്ചത്. സൊനാലി ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ സൊനാലിയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

അതേസമയം ഉദ്യോഗസ്ഥന്‍ തന്നോട് മോശമായി സംസാരിച്ചുവെന്ന സൊനാലി ഫൊഗട്ടിന്‍റെ പരാതിയില്‍ ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ സിങിനെതിരെയും പൊലീസ് കേസെടുത്തു. ഒക്ടോബറില്‍ ഹരിയാനയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് സൊനാലി ഫൊഗട്ട്. ഹിസാറിലെ സദാര്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവരുടെയും പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.