ETV Bharat / bharat

കീടനാശിനി നിരോധനം കർഷകന് ഗുണകരമോ? പ്രതികരണം

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കീടനാശിനി നിരോധനത്തെ അനുകൂലിച്ചും എതിർത്തും സംസാരിക്കുന്നു

jind kisan  Pesticide story  ലുധിയാന  പഞ്ചാബ്, ഹരിയാന കർഷകർ  കീടനാശിനി നിരോധനം  കർഷകന് ഗുണകരമോ  ഇന്ത്യ കീടനാശിനി  india pesticide ban  ludhiyana  punjab and haryana farmers
കീടനാശിനി നിരോധനം
author img

By

Published : Jun 11, 2020, 1:05 PM IST

ലുധിയാന: കഴിഞ്ഞ ദശകം കീടനാശിനികളുടെ ഉദാരമായ ഉപയോഗത്തിനാണ് മണ്ണ് സാക്ഷ്യം വഹിച്ചത്. കൃഷിയെ വാണിജ്യവൽക്കരിച്ചതിന് ശേഷം സിന്തറ്റിക് രാസവസ്തുക്കളുടെ ഉപയോഗം രാജ്യത്ത് ആരംഭിച്ചു. പഞ്ചാബ്, ഹരിയാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങളിൽ കീടനാശിനികളുടെ ഉപയോഗം ഉയർന്നു. അതേ സമയം, കീടനാശിനികളുടെ ഉപയോഗം മൂലമുണ്ടാകുന്ന മോശം ഫലവും വ്യക്തമാകാൻ തുടങ്ങി.

27 കീടനാശിനികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ സമീപകാല നിർദേശം വ്യവസായത്തിലെ ഒരു പ്രത്യേക വിഭാഗത്തിൽ അസ്വസ്ഥതയുണ്ടാക്കി. നെല്ലും ഗോതമ്പും കൂടാതെ ഹരിയാനയിൽ കൃഷി ചെയ്യുന്ന പ്രധാന വിളകളാണ് കരിമ്പ്, പ്രാവിൻ കടല (അർഹാർ), എള്ള്, ബീൻസ്, വിന്‍റർ പരിപ്പ്, പരുത്തി എന്നിവ. കീടങ്ങളെ പ്രതിരോധിക്കാൻ കർഷകർ അവരുടെ ഉൽപാദനത്തിന്‍റെ 75 ശതമാനത്തിലും കീടനാശിനികൾ ഉപയോഗിക്കുന്നു. പൂന്തോട്ട പരിപാലനത്തിന് പോലും കീടനാശിനികളെ അമിതമായി ആശ്രയിക്കുന്നുണ്ട്. കീടനാശിനിയുടെ ഒരു ശതമാനം മാത്രമേ കീടങ്ങളെ കൊല്ലാൻ പ്രയോജനപ്പെടുന്നുള്ളൂ, ബാക്കി 99 ശതമാനം വിളയിൽ കലരുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിളകൾ കഴിക്കുന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. കീടനാശിനികളുടെ നിരോധനവും അതിന്‍റെ പ്രത്യാഘാതങ്ങളും മനസിലാക്കാൻ, ഹരിയാനയിലെയും പഞ്ചാബിലെയും ചില കർഷകരുമായി ഇടിവി ഭാരത് സംസാരിച്ചു.

കീടനാശിനി നിരോധനത്തിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ അഭിപ്രായപ്പെടുന്നത്

സർക്കാരിന്‍റെ തീരുമാനം സാധുതയുള്ളതാണെങ്കിലും കീടനാശിനികൾ ഇല്ലാതെ കൃഷി വളരെ പ്രയാസമാകുമെന്ന് ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള കർഷകരായ രൺബീർ, സത്ബീർ എന്നിവർ പറയുന്നു. പാടങ്ങളിൽ കളകളുണ്ടെങ്കിൽ അവ വലിയ തോതിൽ നഷ്‌ടമുണ്ടാക്കും. ഈ കീടനാശിനികൾ നിരോധിക്കുന്നത് കർഷകന്‍റെ ഭാരം വർധിപ്പിക്കും. അതായത് ഉയർന്ന ഉൽപാദനച്ചെലവാണ് കർഷകന് സമ്മാനിക്കുക. രാസവസ്‌തുക്കളുടെ നിരോധനം ശരിയായ ഒരു നടപടി ആണെങ്കിലും ബദൽ നൽകേണ്ടത് അത്യാവശ്യമാണെന്ന് പ്രാദേശിക കർഷകനായ രാംഫാൽ കന്ദേല അഭിപ്രായപ്പെട്ടു. കീടനാശിനി നിരോധനത്തിന്‍റെ തീരുമാനം സർക്കാർ വൈകിയാണ് എടുത്തതെന്നും പല രാജ്യങ്ങളിലും ഇത് കഴിഞ്ഞ 20-30 വർഷങ്ങളായി നടപ്പിലാക്കിയെന്നും കർഷകനായ മനോജ് അഭിപ്രായപ്പെട്ടു. അതേസമയം, ഉൽ‌പാദനക്ഷമത വർധിപ്പിക്കുന്നതിന് കീടനാശിനികൾ വലിയ സഹായമാകുന്നതാണ് ഇവ ഉപയോഗിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത് എന്ന് ലുധിയാനയിലെ കർഷകരായ രാജ്‌വീന്ദറും രാംജിത്തും വിശദീകരിക്കുന്നു.

ഹിസാറിലെ കാർഷിക സർവകലാശാലയിലെ മുതിർന്ന ശാസ്‌ത്രജ്ഞൻ യോഗേഷ് കുമാർ പറയുന്നത് പച്ചക്കറികളിലും പഴങ്ങളിലും പലതരത്തിലുള്ള കീടങ്ങൾ ആക്രമിക്കുന്നുവെന്നാണ്. “ഇത് നിയന്ത്രിക്കാൻ കർഷകർ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ, പ്രാണികൾ ബാധിച്ച പച്ചക്കറികൾ വിപണിയിൽ വാങ്ങാൻ ഉപഭോക്താക്കൾ ഇല്ലാതെ വരും,” കുമാർ പറഞ്ഞു. എന്നിരുന്നാലും ഈ രാസ കീടനാശിനികൾ കഴിയുന്നത്ര മിതമായി ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാടങ്ങൾ കഴിയുന്നത്ര ആഴത്തിൽ ഉഴുതുമറിക്കണം. അതിനാൽ ദോഷകരമായ ലാർവകൾക്കും കീടങ്ങൾക്കും ഉപരിതലത്തിൽ വരികയല്ലാതെ മറ്റ് മാർഗങ്ങളില്ല. അവിടെ പക്ഷികളും സൂര്യപ്രകാശവും അവയെ ഇല്ലാതാക്കും. കീടനാശിനികൾ നിയന്ത്രിത അളവിൽ ഉപയോഗിക്കണമെന്നും നിർദേശിച്ച കാത്തിരിപ്പ് കാലാവധി അവസാനിച്ചതിനുശേഷം മാത്രമേ ഉൽ‌പന്നങ്ങൾ വിപണിയിലേക്ക് കൊണ്ടുപോകാവൂ എന്നും അദ്ദേഹം പറഞ്ഞു. ലുധിയാനയിലെ ചീഫ് അഗ്രികൾച്ചർ ഓഫിസർ ഡോ. നരീന്ദർ പാൽ സിംഗ് ബെനിവാൾ പറയുന്നതനുസരിച്ച് സർക്കാർ പദ്ധതി പ്രകാരം നിരോധിക്കാൻ ഉദ്ദേശിക്കുന്ന കീടനാശിനികൾ മനുഷ്യന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. സർക്കാർ ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജൈവകൃഷിക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കീടനാശിനി നിരോധനത്തിന്‍റെ വിജ്ഞാപനം പുറത്തിറക്കിയ ശേഷം, പല തരത്തിലുള്ള അഭിപ്രായങ്ങളും എതിർപ്പുകളും രേഖപ്പെടുത്താൻ കൃഷി മന്ത്രാലയം ബിസിനസുകൾക്കും നിർമാതാക്കൾക്കും 45 ദിവസത്തെ സമയം നൽകി. അസ്ഫേറ്റ്, അൾട്രിജൈൻ, ബെൻഫരകാർബ്, ബ്യൂട്ടാക്ലോർ, ക്യാപ്റ്റൻ, കാർബെൻജിം, കാബുപ്രോഫെൻ, ക്ലോറിപിരിഫോസ്, 2.4-ഡി, ഡെൽറ്റാമെത്രിൻ, ഡികോഫാൽ, ഡിമെത്തോട്ട്, ഡിനോകാപ്പ്, ഡ്യൂറോൺ, മാൽത്തോൺ, മാങ്കോ മിത്തോമിൽ, മോണോക്രോടോഫോസ്, ഓക്സിഫ്ലോറിൻ, പദ്മന്ത്‌ലിൻ, കുനെൽഫോസ്, സൾഫിസുൾഫോൺ, തൈഡോകേർബ്, തയോപ്നേറ്റ് മെഥൈൽ, തീരം, ഗീനെബ്, ഗീരാം എന്നിവയാണ് കേന്ദ്രസർക്കാർ നിരോധിക്കാൻ ഉദ്ദേശിക്കുന്ന കീടനാശിനികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.