ഗാന്ധിനഗർ: ഗുജറാത്ത് സ്വദേശികളായ 349 പേരെ കുവൈത്ത്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നും വ്യാഴാഴ്‌ച തിരിച്ചയച്ചെത്തിച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തിൽ നിന്നുള്ള വിമാനത്തിൽ 177 പേരും ലണ്ടനിൽ നിന്ന് 172 പേരുമാണ് എത്തിയത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങിന് ശേഷം യാത്രക്കാരെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചു.
ഗുജറാത്തിൽ നിന്നുള്ള 244 വിദ്യാർഥികളെ ബുധനാഴ്ച ഫിലിപ്പീൻസ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും തിരിച്ചെത്തിച്ചിരുന്നു. ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയ വിദ്യാർഥികൾ രാജ്യത്ത് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കുടുങ്ങികിടക്കുകയായിരുന്നു.