ഗാന്ധിനഗർ: ആനന്ദ് ജില്ലയിലെ വിത്തൽ ഉദ്യോഗ് നഗറിലെ റേ പ്രോക്റ്റീവ് സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടറും അദ്ദേഹത്തിന്‍റെ സഹോദരന്മാരും സൂക്ഷ്മാണുക്കളെ നിർജ്ജീവമാക്കുന്ന അഡിറ്റീവ് കണ്ടുപിടിത്തം നടത്തി. പിപിഇ സ്യൂട്ട് നിർമ്മിക്കുന്നതിന് തുണിത്തരങ്ങളിൽ കോട്ടിംഗായി ഈ അഡിറ്റീവ് ഉപയോഗിക്കാം. എല്ലാ മെഡിക്കൽ സ്റ്റാഫുകളെയും വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക തരം അഡിറ്റീവുകൾ ഉപയോഗിച്ച് പുതിയ തരം പിപിഇ കിറ്റ് വികസിപ്പിച്ചെടുത്തതായി ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർത്ഥ് ദോഷി പറഞ്ഞു. ഗുജറാത്ത് സ്റ്റേറ്റ് മെഡിക്കൽ സർവീസസ് ലിമിറ്റഡ് ഇതിന് അംഗീകാരം നല്‍കി. തുടര്‍ന്ന് പ്രതിദിനം 2500 യൂണിറ്റ് ശേഷിയിൽ പിപിഇ കിറ്റുകളുടെ ഉല്‍പാദനം ഇതിനകം തന്നെ ആരംഭിച്ചു.
കൊവിഡ് യോദ്ധാക്കൾക്ക് ശക്തമായ പ്രതിരോധ കവചം നൽകണമെന്ന് സർക്കാരിനോടും സ്വകാര്യമേഖല സ്ഥാപനങ്ങളോടും ഗവേഷണ സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സിദ്ധാർത്ഥ് ദോഷി പറഞ്ഞു. ഇതിനെ പറ്റി കൂടുതൽ പഠിക്കാനും അത് മികച്ചതാക്കാൻ ആവശ്യമായ മറ്റ് മാറ്റങ്ങൾ വരുത്താനും രാജ്യത്തിന്‍റെ ഗവേഷണ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ആനന്ദ് ജില്ലാ എംപി മിതേഷ് പട്ടേൽ സിദ്ധാർത്ഥ് ദോഷിയുടെ കണ്ടുപിടിത്തത്തെ സ്വാഗതം ചെയ്തു.