ETV Bharat / bharat

ക്വാറന്‍റൈനില്‍ കഴിയുന്നവരെ ഒന്നിച്ച് പരിശോധിക്കാൻ പൂൾഡ് ടെസ്റ്റിങ് രീതി

ഒരു സംഘം ആളുകളുടെ മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നുമുള്ള സ്രവസാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന രീതിയാണ് പൂള്‍ഡ് ടെസ്റ്റിങ്. ഒന്നിച്ച് കൂടുതൽ പേരെ പരിശോധിക്കാമെന്നതും കുറവ് കിറ്റുകൾ ഉപയോഗിക്കാമെന്നതുമാണ് പൂൾഡ് ടെസ്റ്റിങ് രീതിയുടെ മേന്‍മ.

migrants  pool testing  COVID-19  pool testing of migrants  foreign returnees  green zones  പൂൾഡ് ടെസ്റ്റിങ് രീതി  വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍  പൂൾഡ് ടെസ്റ്റിങ്  അതിഥി തൊഴിലാളികൾ  ക്വാറന്‍റൈൻ  കൊവിഡ് 19
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് പൂൾഡ് ടെസ്റ്റിങ് രീതി
author img

By

Published : May 15, 2020, 10:48 AM IST

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും അതിഥി തൊഴിലാളികൾക്കും പൂൾഡ് ടെസ്റ്റിങ് രീതിയിലൂടെ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങൾ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ ഒന്നിച്ച് പരിശോധിക്കാനാണ് പൂൾഡ് ടെസ്റ്റിങ് നടത്തുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തി സര്‍ക്കാര്‍ ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും 21 ദിവസമായി പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യാത്ത ഗ്രീൻ സോണുകളില്‍ നിന്ന് വന്നവരിലുമാണ് പൂൾഡ് ടെസ്റ്റിങ് നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരു സംഘം ആളുകളുടെ മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നുമുള്ള സ്രവസാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന രീതിയാണ് പൂള്‍ഡ് ടെസ്റ്റിങ്. ഒന്നിച്ച് കൂടുതൽ പേരെ പരിശോധിക്കാമെന്നതും കുറവ് കിറ്റുകൾ ഉപയോഗിക്കാമെന്നതുമാണ് പൂൾഡ് ടെസ്റ്റിങ് രീതിയുടെ മേന്‍മ.

ഐ‌സി‌എം‌ആർ നിർദേശിച്ച പ്രോട്ടോക്കോൾ അനുസരിച്ച് പരിശീലനം ലഭിച്ച ലബോറട്ടറി ഉദ്യോഗസ്ഥർ‌ സംരക്ഷണ കവചങ്ങൾ ധരിച്ച് 25 പേരായി തിരിച്ച ഓരോ സംഘത്തില്‍ നിന്നും സാമ്പിൾ ശേഖരിക്കും. സാമ്പിൾ ശേഖരിക്കുന്ന കണ്ടെയ്‌നറിന് പുറത്ത് വ്യക്തിയുടെ വിശദ വിവരങ്ങൾ വ്യക്തമായ രീതിയില്‍ എഴുതിവെക്കണമെന്നും 25 സാമ്പിളുകൾ വീതം പായ്‌ക്ക് ചെയ്‌ത് പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ടി-പിസിആര്‍ രീതി ഉപയോഗിച്ചാവും പരിശോധന നടത്തുന്നത്. ഈ ടെസ്റ്റുകളിൽ ആര്‍ക്കെങ്കിലും പോസിറ്റീവ് ആയാൽ ഓരോ സാമ്പിളുകളും പ്രത്യേകം പരിശോധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.