ഷിംല: ഹിമാചല്‍ പ്രദേശിലെ ബക്ര ബീസ് മാനേജ്മെന്‍റ് ബോര്‍ഡിന്‍റെ വര്‍ക്‌ഷോപിലുണ്ടായ തീപിടിത്തത്തില്‍ ഗാര്‍ഡ് മരിച്ചു. മണ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. 58കാരനായ പ്രേം സിങാണ് പൊള്ളലേറ്റ് മരിച്ചതെന്ന് സുന്ദര്‍നഗര്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് രാഹുല്‍ ചൗഹാന്‍ വ്യക്തമാക്കി.
അഗ്‌നിശമന സേന തീയണച്ചതിന് ശേഷമാണ് പ്രേം സിങിന്‍റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചെന്ന് സുന്ദര്‍നഗര്‍ ഡിഎസ്‌പി ഗുര്‍ബച്ചന്‍ സിങ് പറഞ്ഞു.