ETV Bharat / bharat

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒഡിഷയില്‍ വരനടക്കം അഞ്ച് പേർ അറസ്റ്റിൽ - ഭുവനേശ്വർ

ഒഡിഷയിലെ ഹോട്ടസ്‌പോട്ടായ ഗഞ്ചം ജില്ലയിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം നടന്നത്

Groom booked  Odisha covid violation  COVID-19 guidelines  Odisha marriage news  Odisha news  Ganjam marriage procession  കൊവിഡ് പ്രോട്ടോക്കോൾ ലംഘനം  വരനടക്കം അഞ്ച് പേർ അറസ്റ്റിൽ  ഒഡീഷ  ഭുവനേശ്വർ  കൊവിഡ് പ്രോട്ടോക്കോൾ
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വരനടക്കം അഞ്ച് പേർ അറസ്റ്റിൽ
author img

By

Published : Jul 5, 2020, 7:47 AM IST

ഭുവനേശ്വർ: ഒഡിഷയിൽ വിവാഹം നടത്തുന്നതിനുള്ള കൊവിഡ് പോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്ന് വരനടക്കമുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒഡിഷയിലെ ഹോട്ട്‌സ്പോട്ടായ ഗഞ്ചം ജില്ലയിലാണ് സംഭവം. ജില്ലാ ഭരണകൂടം 50,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. വരന്‍റെയും വധുവിന്‍റെയും കുടുംബാംഗങ്ങൾക്ക് എതിരെയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വരനടക്കം അഞ്ച് പേർ അറസ്റ്റിൽ

വരന്‍റെ പിതാവ്, സഹോദരൻ എന്നിവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് ബെർഹാംപൂർ എസ്‌പി പിനക് മിശ്ര പറഞ്ഞു. മാസ്ക്കുകൾ ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്ന വിവാഹത്തിന്‍റെ വീഡിയോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. വിവാഹം സംഘടിപ്പിച്ച ഹോട്ടൽ ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. ജില്ലയിൽ മാത്രമായി ഇതുവരെ 2,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.