ചെന്നൈ: വിമാനത്താവളത്തിൽ ആറ് യാത്രക്കാരിൽ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 82 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് വകുപ്പ്. ഞായറാഴ്ച ദുബൈയിൽ നിന്നെത്തിയ ചെന്നൈ സ്വദേശി മുഷ്താഖ് അഹമദിൽ നിന്നും 1.9 ലക്ഷം രൂപയുടെ 49 ഗ്രാം സ്വർണ്ണം കണ്ടെത്തിയിരുന്നു. അടി വസ്ത്രത്തിൽ ഒളിപ്പിച്ച് നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് പ്രതി പിടിയിലായത്.
ശ്രീലങ്കയിൽ നിന്നും ക്വാലാലംപൂരിൽ നിന്നും എത്തിയ സയ്യിദ് സാഹുൽ ഹമീദ്, റഹ്മാൻ ഖാൻ, റിയാസ് മുഹമ്മദ്, റഹ്മത്തുള്ള, അഞ്ജന നിരാജ് നെൽസൺ എന്നിവരിൽ നിന്നും ശനിയാഴ്ച രാത്രിയും സ്വർണ്ണം പിടിച്ചെടുത്തിരുന്നു. 70.2 ലക്ഷം രൂപ വില വരുന്ന 1.8 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്ന് കണ്ടെടുത്തതെന്നും ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണർ ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.