ETV Bharat / bharat

ലോക്ക് ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്‍റെ ഉത്തരവ് - കൊറോണ

മറ്റ് സ്ഥലങ്ങളില്‍ അകപ്പെട്ടവരെ അവരുടെ നാടുകളിലേക്ക് അയക്കുന്നതിനും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.

കേന്ദ്രത്തിന്‍റെ ഉത്തരവ്  ലോക്ക് ഡൗണിൽ കുടുങ്ങിയവർ  കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല  ആഭ്യന്തര സെക്രട്ടറി  സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾ  lockdown  corona  covid india  union government  indian gov order to bring back people  ajay bhalla  inter-state movement of stranded citizens  കൊവിഡ്  കൊറോണ
ലോക്ക് ഡൗണിൽ കുടുങ്ങിയവർ
author img

By

Published : Apr 30, 2020, 9:09 AM IST

ന്യൂഡൽഹി: ലോക്ക് ഡൗണിൽ കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനോടും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികൃതരോടും ആവശ്യപ്പെട്ടു. കൊവിഡ് ജാഗ്രതയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയ തൊഴിലാളികൾ, വിദ്യാർഥികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവരെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടു വരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടത്.

മറ്റ് സ്ഥലങ്ങളില്‍ അകപ്പെട്ടവരെ അവരുടെ നാടുകളിലേക്ക് അയക്കുന്നതിനും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനും ബസുകൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ ശുചിത്വവൽക്കരിക്കണമെന്നും യാത്രക്കാർ തമ്മിൽ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഉത്തരവിൽ പറയുന്നുണ്ട്.

ലോക്ക് ഡൗണിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്കും ഭൂവുടമകളിൽ നിന്ന് വിവേചനം അനുഭവിക്കുന്നവർക്കും ഈ ഉത്തരവ് വലിയ ആശ്വാസമാകും. സംസ്ഥാനങ്ങൾ പരസ്‌പരം ധാരണയിലെത്തി റോഡ് ഗതാഗതത്തിലൂടെ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.