ഹൈദരാബാദ്: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 87,50,501 കടന്നു. 4,61,813 കടന്ന് കൊവിഡ് മരണസംഖ്യ. 46,20,355 പേർ രോഗമുക്തി നേടി. ബെയ്‌ജിങ്ങിൽ കൊവിഡ് വ്യാപനം തടയുന്നതിനായി കടുത്ത നടപടികൾ സ്വീകരിച്ച് വരികയാണ്. 22 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം ബെയ്‌ജിങ്ങിൽ സ്ഥിരീകരിച്ചത്.
അഞ്ച് കേസുകൾ ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും പുതിയതായി റിപ്പോർട്ട് ചെയ്‌തു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 308 പേർ ചികിത്സയിലാണ്. ചൈനയിൽ ഒരു നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ജോലി ചെയ്‌തിരുന്ന ആശുപത്രിയും പരിസരവും കർശന നിരീക്ഷണത്തിലാണ്. ബെയ്‌ജിങ്ങിൽ ആകെ 205 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 11 പേർ ഗുരുതരാവസ്ഥയിലാണ്.