ഹൈദരാബാദ്: ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,43,979 ആയി. ആകെ മരണസംഖ്യ 10,12,657 ആണ്. ഇതുവരെ 2,51,48,268 പേർ രോഗമുക്തിനേടി. യു.എസിൽ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 74,06,146 ആയി. മരണസംഖ്യ 2,10,785 ആണ്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം യു.എസ് ആണ്. ഇന്ത്യയിൽ ഇതുവരെ 62,25,763 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യയിലെ മരണസംഖ്യ 97,529 ആണ്. യു.എസിന് പുറമെ ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 70,589 പുതിയ കേസുകളും 776 മരണവും സ്ഥിരീകരിച്ചു.
![Global COVID-19 tracker coronavirus cases US coronavirus count Coronavirus restrictions കൊവിഡ് ബാധിതർ മരണസംഖ്യ യു.എസ് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/8991544_ghjk.jpg)